Saturday, March 7, 2026

‘വർഷങ്ങൾക്ക് ശേഷം’ ഒന്നിച്ച് പിറന്നാൾ ദിനം ആഘോഷമാക്കി ധ്യാനും പ്രണവും

പ്രണവ് മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് അനൌൺസ്മെന്റ് ചെയ്ത ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയതിന് പിന്നാലെ ഇത്തവണ ധ്യാൻ ശ്രീനിവാസന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും നിവിൻ പോളിയും പ്രധാന വേഷത്തിലെത്തുന്ന സിനിമ എന്ന സവിശേഷത കൂടിയുണ്ട് ‘വർഷങ്ങൾക്ക് ശേഷം’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മാണവും നിർവഹിക്കുന്ന ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’.

ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, മോഹൻലാൽ,ടൊവിനോ, ആസിഫ് അലി, ദുൽഖർ സല്മാൻ, ദിലീപ്, പൃഥ്വിരാജ്, ആസിഫ്അലി തുടങ്ങി പ്രമുഖ താരങ്ങൾ ചേർന്നാണ് പോസ്റ്റർ പുറത്തിറക്കിയത്. പ്രണവും ധ്യാനും ഒന്നിച്ചുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിൽ നിവിൻ പൊളിയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നതാണ് മറ്റൊരു സവിശേഷത. വിനീത് ശ്രീനിവാസന്റേതാണ് തിരക്കഥയും. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, അർജുൻ ലാൽ, നീത പിള്ളൈ, കലേഷ് രാമാനന്ദ്, ഷാൻ റഹ്മാൻ തുടങ്ങിയ നിരവധി പേര് കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം വിശ്വജിത്ത്, സംഗീതം അമൃത് റാംനാഥ്, എഡിറ്റിങ് രഞ്ജൻ എബ്രഹാം. ചിത്രം 2024 ഏപ്രിലിൽ വിഷുവിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും.  

spot_img

Hot Topics

Related Articles

Also Read

പുത്തൻ പോസ്റ്ററുമായി അൻപോട് ‘കണ്മണി’

0
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ കൺസെപ്റ്റ്  പോസ്റ്റർ പുറത്തിറങ്ങി. ക്രിയേറ്റീവ് ഫിക്ഷന്റെ ബാനറിൽ...

അഗ്നിയിൽ വിലയം പ്രാപിച്ച് ഭാവഗായകൻ; പാടിയ പാട്ടുകളെന്നും നെഞ്ചിലേറ്റും വരുംകാലവും

0
മലയാളികൾക്കിടയിൽ പാട്ടിന്റെ നിത്യവസന്തം തീർത്ത ഭാവഗായകനു ഒടുവിൽ പാലിയം ശ്മാശാനത്തിൽ അന്ത്യവിശ്രമം. പാട്ടിൽ ആർദ്രഭാവത്തിന്റെ തേനും വയമ്പും തീർത്ത പി. ജയചന്ദ്രൻ എന്ന അനശ്വര ഗായകൻ ഇനി ഓർമ്മ. തറവാട് വീടായ ചേന്ദമംഗലം...

‘സായവനം’ ഇനി കൽക്കട്ട ഫിലിം ഫെസ്റ്റിവലിലേക്ക്

0
സ്ത്രീ കേന്ദ്രീകൃതമായ ഈ ചിത്രം പൂർണമായും ചിറാപുഞ്ചിയിലെ മഴയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിയുടെ ഗംഭീര തിരിച്ചുവരവിനെ ആഘോഷമാക്കാൻ ‘കളംകാവൽ’ പുതിയ ടീസർ പുറത്ത്

0
മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ‘കളംകാവൽ' ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന വേഷപ്പകർച്ചയിൽ മമ്മൂട്ടിയെ സ്ക്രീനിൽ കാണാം. നവംബർ 27-നു ചിത്രം തിയ്യേറ്ററുകളിൽ  പ്രദർശനത്തിന് എത്തും. മെഗാസ്റ്റാർ മമ്മൂട്ടി, വിനായകൻ...

പുതിയ ടീസറുമായി  ‘മുറ’

0
സിനിമാ മേഖലയിൽ പ്രമുഖ നിർമ്മാണ- വിതരണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിച്ച് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ടീസർ റിലീസ് ചെയ്തു. തിരുവനന്തപുരം നഗരത്തിൽ...