Saturday, March 7, 2026

വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം ‘ട്രയിലർ പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വർഷങ്ങൾക്ക് ശേഷം മൂവി ട്രയിലർ റിലീസായി. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന വേഷത്തിലെത്തുന്ന സിനിമ എന്ന സവിശേഷത കൂടിയുണ്ട് ‘വർഷങ്ങൾക്ക് ശേഷം’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മാണവും നിർവഹിക്കുന്ന ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’.

ചിത്രത്തിൽ നിവിൻ പൊളിയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നതാണ് മറ്റൊരു സവിശേഷത. വിനീത് ശ്രീനിവാസന്റേതാണ് തിരക്കഥയും. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, അർജുൻ ലാൽ, നീത പിള്ളൈ, കലേഷ് രാമാനന്ദ്, ഷാൻ റഹ്മാൻ തുടങ്ങിയ നിരവധി പേര് കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം വിശ്വജിത്ത്, സംഗീതം അമൃത് റാംനാഥ്, എഡിറ്റിങ് രഞ്ജൻ എബ്രഹാം. ചിത്രം 2024 ഏപ്രിലിൽ വിഷുവിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. 

spot_img

Hot Topics

Related Articles

Also Read

‘പ്രിൻസ് ആൻഡ് ഫാമിലീസ്’ ദിലീപ് ചിത്രം മെയ് 9- നു തിയ്യേറ്ററുകളിലേക്ക്

0
നടൻ ദിലീപിന്റെ 150- മത്തെ ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലീസ്’ ദിലീപ് ചിത്രം മെയ് 9- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ...

‘പ്രാവിൻ കൂട് ഷാപ്പു’മായി ശ്രീരാജ് ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പി’ന്റെ...

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ ഒ ടി ടി യിൽ

0
വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ ഒ ടി ടി യിൽറിലീസ് ചെയ്തു. സോണി ലൈവിലാണ് ചിത്രം റിലീസ് ചെയ്തത്. ഏപ്രിൽ 11 ന് ആണ് ചിത്രംതിയ്യേറ്ററുകളിൽപ്രദർശിപ്പിച്ചത്.

‘വ്യക്തിപരമായി തനിക്ക് അദ്ദേഹം ജ്യേഷ്ഠ സഹോദരനെപ്പോലെയാണ്’- ആന്‍റോ ജോസഫ്

0
സിനിമയിലെ പല തലമുറകളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കവസരങ്ങളുടെ പാത തുറന്നു കൊടുത്തു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലൂടെ അങ്ങനെ താരങ്ങള്‍ ഉദിച്ചു, സംവിധായകര്‍ ജനിച്ചു.’

‘തുടരും’ ഇനി ഒടിടിയിൽ

0
പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ മോഹൻലാൽ- തരുൺമൂർത്തി ചിത്രം ഒരുമാസത്തിന് ശേഷം ‘തുടരും’ ഇനി ഒടിടിയിൽ. മെയ് 30- നു ചിത്രത്തിന്റെ സ്ട്രീമിങ് ജിയോ ഹോടസ് സ്റ്റാറിൽ ആരംഭിക്കും. തിയ്യേറ്ററിൽ നിറഞ്ഞോടിയ ചിത്രമായിരുന്നു തുടരും. ഏപ്രിൽ-...