Thursday, May 1, 2025

‘രേഖാചിത്രം’ ഒ ടി ടി യിലേക്ക്

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രം ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിന് എത്തും. സോണി ലിവിൽ മാർച്ച് ഏഴ് മുതൽ സ്ട്രീമിങ് ആരംഭിക്കും. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ‘കിഷ്കിന്ധാകാണ്ഡ’ത്തിന്റെ വിജയത്തിന് ശേഷം ആസിഫ്അലി നായകനാകുന്ന ചിത്രമാണ് രേഖാചിത്രം. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജോഫിൻ ടി. ചാക്കോ ആണ് നിർമാണം. പൊലീസ് വേഷത്തിലാണ് ഈ ചിത്രത്തിൽ ആസിഫ് അലി. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി ആണ് നിർമാണം. ചിത്രത്തിന്റെ കഥ ജോഫില് ടി ചാക്കോ, രാമു സുനിൽ എന്നിവരുടേതാണ്. തിരക്കഥ ജോൺ മന്ത്രിക്കൽ. മനോജ് കെ ജയൻ, ഭാമ റൺ, ഇന്ദ്രൻസ്, സായികുമാർ, ജഗദീഷ്, സിദ്ദിഖ്, ശ്രീകാന്ത് മുരളി, സുധി കോപ്പ, മേഘ തോയമസ്, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം അപ്പു പ്രഭാകർ, സംഗീത സംവിധാനം മുജീബ് മജീദ്.

spot_img

Hot Topics

Related Articles

Also Read

‘അയ്യർ ഇൻ അറേബ്യ’യിൽ  രസിപ്പിക്കുന്ന ടീസറുമായി മുകേഷും ഉർവശിയും

0
ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ഷൈൻ ടോം ചാക്കോ, ദുർഗ്ഗ കൃഷ്ണ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അയ്യർ ഇൻ അറേബ്യ’യുടെ  രസിപ്പിക്കുന്ന ടീസർ റിലീസായി. ടീസറിൽ മുകേഷും ഉർവശിയുമാണ് ഉള്ളത്.

നെയ്ത്തുകാരുടെ ജീവിതകഥയുമായി ‘ഊടും പാവും‘

0
സീ ഫോർ സിനിമാസിന്റെ ബാനറിൽ ശ്രീകാന്ത് എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഊടും പാവും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ബാലരാമപുരം എന്ന കൈത്തറി നെയ്ത്ത് കേന്ദ്രത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.

തിരക്കഥ സന്തോഷ് ഏച്ചിക്കാനം, സംവിധാനം  രമേഷ് പിഷാരടി, നായകൻ സൌബിൻ, പുതിയ ചിത്രം വരുന്നു

0
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വരുന്നു. സൌബിൻ ഷാഹിർ നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്  കഥാകാരൻ സന്തോഷ് ഏച്ചിക്കാനമാണ്.

വന്യജീവി ഹ്രസ്വചിത്ര മല്‍സരം; ഒന്നാം സ്ഥാനം നേടി ‘മാലി’

0
കേരളത്തിലെ വനംവകുപ്പ് വനവാരാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ വന്യജീവി ഹ്രസ്വചിത്രമല്‍സരത്തില്‍ മാലി ഒന്നാം സ്ഥാനം നേടി. പ്രണവ് കെ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍.

‘സ്വർഗ്ഗ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സി എന്ന ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് റെജീസ്...