Thursday, May 1, 2025

രസകരമായ ട്രയിലറുമായി ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’

നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ ട്രയിലർ പുറത്തിറങ്ങി. പ്രണയവും പ്രതികാരവുമെല്ലാം കൂടിച്ചേർന്ന ഒരു എന്റർടൈമെന്റ് മൂവിയായിരിക്കും വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി. ഫെബ്രുവരി 23- ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ്  നായകൻ. കലന്തൂർ എന്റർടൈമെന്റ്സിന്റെ ബാനറിൽ കലന്തൂർ ആണ് നിർമ്മാണം.

ദേവിക സഞ്ജയ് നായികയായി എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും അർജുൻ അശോകനും  മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. ജോണി ആൻറണി, ജാഫർ ഇടുക്കി, കലന്തൂർ നേഹ സക്സേന, സുധീർ കരമന, റിയാസ് ഖാൻ, മാളവിക മേനോൻ, കലാഭവൻ റഹ്മാൻ, സാജു നവോദയ, സ്മിനു സിജോ, അശ്വത് ലാൽ, തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കലന്തൂർ എന്റർടൈമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് ‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’. ഛായാഗ്രഹണം ഷാജി കുമാർ, സംഗീതം ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റിങ് ഷമീർ മുഹമ്മദ്.

spot_img

Hot Topics

Related Articles

Also Read

ടീസർ തീമുമായി ‘എമ്പുരാൻ’

0
ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന  ചിത്രം ‘എമ്പുരാൻ’ ടീസർ തീം പുറത്തിറങ്ങി. പൃഥ്വിരാജ് ഉൾപ്പെടെയുള്ള അഭിനേതാക്കൾ അവരുടെ സോഷ്യൽ മീഡിയയിൽ ടീസർ ഷെയർ ചെയ്തു. 2019- ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ...

പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

0
പ്രശസ്ത തമിഴ് ചലച്ചിത്ര പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72- വയസ്സായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ച് മെയ് ഒന്നിന് ആയിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല.

ഒക്ടോബർ ഒന്ന് മുതൽ എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും കരാർ ഉറപ്പാക്കും

0
ചലച്ചിത്ര മേഖലയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കരാർ നിർബന്ധമാക്കി. ഫെഫ്ക അമ്മ എന്നീ സംഘടനകൾക്ക് നല്കിയ കത്തിലാണ് ഒക്ടോബർ ഒന്ന് മുതൽ എല്ലാ സിനിമകളിലും നിർബന്ധമായും കരാർ ഉറപ്പാക്കണമെന്ന് പ്രോഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. നാലു...

കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന് രാമചന്ദ്ര ബോസ് & കോ; ഹൌസ് ഫുള്‍ ആയി തിയ്യേറ്ററുകള്‍

0
കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന് രാമചന്ദ്ര ബോസ് & കോ. നിലവില്‍ സിനിമാ കാണാന്‍ ഹൌസ് ഫുള്ളാണ് തിയ്യേറ്ററുകളിപ്പോള്‍.

കഥ, തിരക്കഥ, സംവിധാനം- അരവിന്ദന്‍ നെല്ലുവായ്; ‘തല്‍സമയം’ റിലീസിന്

0
നെല്ലുവായ് ഗ്രാമത്തിന്‍റെ കഥപറയുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം അരവിന്ദന്‍ നെല്ലുവായ് നിര്‍വഹിക്കുന്നു. പ്രശസ്ത സംവിധായകന്‍ ലോഹിതദാസിന്‍റെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് ആയിരുന്നു അരവിന്ദന്‍ നെല്ലുവായ്.