Thursday, May 1, 2025

രസകരമായ ട്രയിലറുമായി ‘കുടുംബസ്ത്രീയും കുഞ്ഞാടും’

മഹേഷ് പി ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസനും അന്ന രേഷ്മ രാജനും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ‘കുടുംബസ്ത്രീയും കുഞ്ഞാടും’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി. പൂർണ്ണമായയും നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ഈ  ചിത്രത്തിൽ വളരെക്കാലത്തിന്  ശേഷം നടത്തുന്ന പൂർവ്വവിദ്യാർഥി സംഗമവും അതിനോടനുബന്ധിച്ച് പ്രവാസകുടുംബത്തിലുണ്ടാകുന്ന അസ്വസ്ഥതകളുമാണ്  സിനിമയുടെ കഥാതന്തു.

ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ ബെന്നി പീറ്റേഴ്സ്, കലാഭവൻ ഷാജോൺ, സലീംകുമാർ, ഗിന്നസ് പക്രു, മണിയൻപിള്ള രാജു, ജാഫർ ഇടുക്കി, സാജു നവോദയ, സ്നേഹ ശ്രീകുമാർ, സ്നേഹ ബാബു, ക്രോബാ രാജേഷ്, ബിന്ദു എൽസി, മജീദ്, ഷാജി മാവേലിക്കര, മങ്കാമഹേഷ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം ലോവൽ എസ്, തിരക്കഥ സംഭാഷണം ശ്രീകുമാർ അറയ്ക്കൽ, എഡിറ്റിങ് രാജകൃഷ്ണൻ, ഗാനങ്ങൾ സിജിൽ ശ്രീകുമാർ, സംഗീതം ശ്രീജ് ശ്രീധർ, മണികണ്ഠൻ. മെയ് പതിമൂന്നിന് സിനിമ തിയ്യേറ്ററുകളിൽ എത്തും.

spot_img

Hot Topics

Related Articles

Also Read

ഭരത് ഗോപി പുരസ്കാരം സലീം കുമാറിന്

0
മാനവസേവ വെൽഫെയർ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്കാരം നടൻ സലീംകുമാറിന് ലഭിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

ഡിസംബർ 8 ന് ‘പുള്ളി’ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന്

0
ഡിസംബർ ഒന്നിന് റിലീസ് പ്രഖ്യാപിച്ചിരുന്ന അശോകൻ സംവിധാനം ചെയ്ത് ദേവ് മോഹൻ നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഡിസംബർ 8 ലേക്ക് മാറ്റി. ചിത്രത്തിന്റെ റപുതുക്കിയ റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെയാണ് പുറത്ത് വിട്ടത്.

പ്രജേഷ് സെന്‍ ചിത്രത്തില്‍ ആസിഫ് അലി നായകന്‍; ഷൂട്ടിംഗ് പുരോഗമിക്കുന്നു

0
മാജിക് എന്ന കലയെ ഇതിവൃത്തമാക്കിക്കൊണ്ട് പ്രജേഷ് സെന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രം ‘ഹൌഡിനി- ദ കിങ് ഓഫ് മാജിക്കി’ന്‍റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.

ബേസിലും  നസ്രിയയും പ്രധാനകഥാപാത്രങ്ങൾ; സൂക്ഷ്മദർശിനിയുടെ ട്രെയിലർ പുറത്ത്

0
ബേസിലും നശ്രീയയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂക്ഷ്മദർശിനിയുടെ ഏറ്റവും പുതിയ ട്രയിലർ പുറത്ത്.  നവബർ 22- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. എം സി ജിതിൻ ആണ് ചിത്രത്തിന്റെ സംവിധാനം. ഹാപ്പി ഹവേർസ്...

ഷെയ്ൻ നിഗവും  മഹിമ നമ്പ്യാരും ഒന്നിക്കുന്ന ‘ലിറ്റിൽ ഹാർട്സി’ലെ ഗാനം ‘ഏദൻ പൂവേ’ റിലീസായി

0
ആർ ഡി  എക്സിന്റെ വിജയത്തിന് ശേഷം ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ലിറ്റിൽ ഹാർട്സിലെ ഗാനം  ‘ഏദൻ പൂവേ’ എന്നു തുടങ്ങുന്ന ഗാനം റിലീസായി.