അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച് മനോജ് പാലോട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘രവീന്ദ്രാ, നീ എവിടെ?’ എന്ന് ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ജൂലൈ മാസത്തിൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിൽ അനൂപ് മേനോനും ഷീലു അബ്രാഹാമും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

ഒരു ഫാമിലി ഹ്യൂമർ ചിത്രമാണ് ‘രവീന്ദ്രാ, നീ എവിടെ?’. മേജർ രവി, ഷീല് അബ്രഹാം, അനൂപ് മേനോന്, ഇതൾ മനോജ്, അസീസ് നെടുമങ്ങാട്, സിദ്ദിഖ്, സജിൻ ചെറുകായിൽ, സുരേഷ് കൃഷ്ണ, എൻ. പി നിശ, സെന്തിൽ കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. കൃഷ്ണ പൂജപ്പൂരയുടേതാണ് തിരക്കഥ. വരികൾ ബി കെ ഹരിനാരായണൻ, സംഗീതം: പ്രകാശ് ഉള്ളിയേരി, ഛായാഗ്രഹണം: മഹാദേവൻ തമ്പി, എഡിറ്റിങ്; സിയാസ് ശ്രീകാന്ത്.







