മലയാളത്തിന്റെ പ്രിയപ്പെട്ട എം ടി വാസുദേവൻ നായർ രചിച്ച ക്ലാസിക് നോവൽ ‘രണ്ടാമൂഴം’ സിനിമയാകാൻ പോകുന്നുവെന്ന് അദ്ദേഹത്തിന്റെ മകൾ അശ്വതി വി. നായർ പ്രഖ്യാപിച്ചു. കോഴിക്കോട് വെച്ച് നടക്കുന്ന കെ. എൽ. എഫിന്റെ വേദിയിൽ വെച്ച് സംസാരിക്കവെ ആണ് ഇക്കാര്യം അവർ വെളിപ്പെടുത്തിയത്. ‘പ്രഖ്യാപനം കഴിഞ്ഞ് ഒന്നര വർഷത്തോളം പ്രീപ്രൊഡക്ഷൻ ജോലി ഉണ്ട്. സിനിമയ്ക്കായി എം ടി നേരത്തെ തന്നെ അവശ്യമായ കാര്യങ്ങളെല്ലാം തയ്യാറാക്കി വെച്ചിരുന്നു. അദ്ദേഹം സിനിമ യ്ക്കായി എഴുതിയ കുറച്ച് സ്ക്രിപ്റ്റുകൾ ഇനിയുമുണ്ട്,’ എന്നും അശ്വതി പറഞ്ഞു. രണ്ടാമൂഴം സിനിമയായി കാണണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമുണ്ടായിരുന്നു എന്നും അത് നടക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും അവർ കൂട്ടിച്ചേർത്തു.
Also Read
ചലച്ചിത്ര പിന്നണി ഗായകൻ പി വി വിശ്വനാഥൻ അന്തരിച്ചു
ജയസൂര്യ നായകനായി അഭിനയിച്ച ‘വെള്ളം’ എന്ന മൂവിയിലെ ‘ഒരു കുറി കണ്ട് നാം’ എന്ന ഒറ്റപ്പാട്ടിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര പിന്നണി ഗായകൻ പിവി വിശ്വനാഥൻ അന്തരിച്ചു. 54- വയസ്സായിരുന്നു.
ചിത്രീകരണം പൂർത്തിയാക്കി ജിത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളൻ’
നേര്, കൂമൻ, ദൃശ്യം, ദൃശ്യം 2, മമ്മി ആന്റ് മി, മെമ്മറീസ്, നുണക്കുഴി, മൈ ബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ എന്ന...
ജയിലര്‍ എത്തുന്നു; വീണ്ടും തലൈവർ രജനികാന്ത് മാജിക്
രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം തീയേറ്ററുകൾ ഇളക്കിമറിക്കാൻ തലൈവർ എത്തുന്നു.
ദാദാ ഫാൽക്കെ അവാർഡ് ഗാനഗന്ധർവ്വന്
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ഗാനഗന്ധർവ്വൻ യേശുദാസിന്. 1969- മുതൽ ദാദാ സാഹേബിനെ ആദരിച്ചു കൊണ്ട് നൽകിവരുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്. പുരസ്കാരം 2024 ഫെബ്രുവരി 20 ന് മുംബൈലെ താജ് ലാൻഡ്സ് എൻഡിൽ സമ്മാനിക്കും.
സ്ക്രീനിൽ മിന്നാൻ ഫഹദ് വീണ്ടും ‘ആവേശ’ത്തിൽ; ടീസർ പുറത്ത്
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആവേശത്തിന്റെ ടീസർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രത്തിൽ മൻസൂർ അലിഖാനും മറ്റൊരു പ്രധാന കഥാപത്രമായി എത്തുന്നുണ്ട്.







