കൃഷ്ണജിത്ത് എസ്. വിജയൻ സംവിധാനം ചെയ്ത് മണികണ്ഠൻ ആചാരി പ്രധാന വേഷത്തിൽ എത്തുന്ന സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ‘രണ്ടാം മുഖം’ അടുത്ത മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത് കെ ടി രാജീവും കെ ശ്രീവർമ്മയും ചേർന്നാണ്. കൂടാതെ മെറീന മൈക്കിളും അഞ്ജലി നായരും മറ്റ് പ്രധാനകഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്. കോട്ടയം സോമരാജ്, വിനോദ് തോമസ്, പരസ്പരം പ്രദീപ്, ബിറ്റോ ഡേവിസ്, സൂഫി സുധീർ, അമൃത രാജീവ്, ജിജ സുരേന്ദ്രൻ, രേവതി ശാരി, കെ ടി രാജീവ്, നന്ദൻ ഉണ്ണി, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കെ. ശ്രീവർമ്മയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ് ഹരീ മോഹൻദാസ്, സംഗീതം രാജേഷ് ബാബു കെ. ശൂരനാട്, ഗാനരചന ബാപ്പു വാവാട്, നിഷാന്ത് കോടമന.
Also Read
ഉർവശിയും ഐശ്വര്യയും ജോജു ജോർജ്ജും പ്രധാനകഥാപാത്രങ്ങൾ; ‘ആശ’യുടെ പോസ്റ്റർ പുറത്ത്
ഉർവശിയും ഐശ്വര്യയും ജോജു ജോർജ്ജും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ആശ’യുടെ പോസ്റ്റർ പുറത്തിറങ്ങി. അജിത്ത് വിനായക ഫിലിം സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് അജിത്ത് വിനായക ആണ്. നവാഗതനായ സഫർ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതി...
പ്രദീപ് നായർ സംവിധാനം ചെയ്യുന്ന ചിത്രം ‘ചെറുക്കനും പെണ്ണും’ ഒക്ടോബർ – 31 ന് തിയ്യേറ്ററുകളിൽ
പ്രദീപ് നായർ സംവിധാനം ചെയ്ത് നന്ത്യാട്ട് ഫിലിംസിന്റെ ബാനറിൽ സജി നന്ത്യാട്ടു നിർമ്മിക്കുന്ന ചെറുക്കനും പെണ്ണും’ എന്ന ചിത്രം ഒക്ടോബർ 31- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ശ്രീജിത്ത് വിജയ്, ദീപ്തി, ദിലീഷ്...
സംവിധായകൻ ഹരികുമാർ അന്തരിച്ചു
മലയാള സിനിമയിൽ പ്രമുഖനായിരുന്ന സംവിധായകൻ ഹരികുമാർ അന്തരിച്ചു. 70- വയസ്സായിരുന്നു. അർബുദത്തെ തുടർന്ന് നീണ്ട കാലത്തോളം ചികിത്സയിൽ ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം
ഓണം രാമചന്ദ്ര ബോസിനൊപ്പം; പ്രേക്ഷകര്‍ക്ക് ഗംഭീര വരവേല്‍പ്പൊരുക്കി അണിയറ പ്രവര്‍ത്തകര്‍
നാടാകെ രാമചന്ദ്ര ബോസിന്‍റെ ഗംഭീര പോസ്റ്ററുകളാല്‍ സമൃദ്ധമാണ്. ഓണത്തിന് പ്രേക്ഷകരെ തിയ്യേറ്ററിലേക്ക് വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളി നായകനായി എത്തുന്ന രാമചന്ദ്ര ബോസ് & കോ.
മാപ്പിളപ്പാട്ടിന്‍റെ ‘ഇശല്‍’ ഗായിക വിളയില്‍ ഫസീല അന്തരിച്ചു
സിനിമയില്‍ ആദ്യമായി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത് എം എസ് വിശ്വനാഥന്‍റെ സംഗീതത്തില്‍ ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തിലെ പി ടി അബ്ദുറഹ്മാന്‍ രചിച്ച ‘അഹദവനായ പെരിയോനെ’ എന്ന ഗാനം പാടിക്കൊണ്ടായിരുന്നു.







