മോഹൻലാൽ- സത്യൻഅന്തിക്കാട് എന്നിവർ ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് നിർമ്മാണം. സത്യൻ അന്തിക്കാടിന്റെതാണ് കഥ. തിരക്കഥ സോനു ടി. പി എഴുതുന്നു. സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ഭദ്രദീപം കൊളുത്തി. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന 20- മത്തെ ചിത്രമാണ് ഹൃദയപൂർവ്വം. ഛായാഗ്രഹണം അനു മൂത്തേടത്ത്. സന്ദീപ് ബാലകൃഷ്ണൻ എന്നകഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. മാളവിക മോഹൻ നായികയായി എത്തുന്നു. സംഗീത, ലാലു അലക്സ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. എഡിറ്റിങ്- കെ രാജഗോപാൽ.
മോഹൻലാൽ- സത്യൻഅന്തിക്കാട് വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ഹൃദയപൂർവ്വം’ പൂജ ചടങ്ങുകൾ നടന്നു
Also Read
പുത്തൻ ട്രയിലറിൽ കോമഡിയുമായി ഡാൻസ് പാർട്ടി
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാലിന്റെതാണ് രചനയും സംവിധാനവും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി. ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.
ക്ലീൻ യു സെർട്ടിഫിക്കറ്റ് നേടി ‘എന്ന് സ്വന്തം പുണ്യാളൻ’
അർജുൻ അശോകൻ, അനശ്വര രാജൻ, ബാലു വർഗീസ് എന്നിവർ പ്രധാനകഥാപത്രങ്ങളായി എത്തുന്ന ‘എന്ന് സ്വന്തം പുണ്യാളൻ’ എന്ന ചിത്രത്തിന്റെ സെനസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. മഹേഷ് മധു...
‘ഗു’ മെയ് 17 ന് തിയ്യേറ്ററുകളിലേക്ക്
നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗു. മാളികപ്പുറത്തിന് ശേഷം ദേവാനന്ദയും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറര്‍ ഫാന്‍റസി ചിത്രമാണ് ഇത്.
സെക്കന്‍ഡ് ലുക്ക് പോസ്റ്ററുമായി ഡാന്‍സ് പാര്‍ട്ടി
വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും പ്രയാഗയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഈ ചിത്രത്തില്‍ കൊച്ചിയില്‍ ഡാന്‍സും പാര്‍ട്ടിയുമായി ജീവിക്കുന്ന ചെറുപ്പക്കാരുടെ ജീവിതമാണ് പ്രമേയം.
69- മത് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി സിനിമാലോകം
69- മത് ദേശീയ പുരസ്കാര വിതരണം ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ച് നടന്നു. രാഷ്ട്രപതി ദ്രൌപദി മൂര്‍മുവാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.