സംഗീതത്തിൽ വിസ്മയം തീർത്ത തബലനിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ വിടവാങ്ങി. തബലയിൽ അദ്ദേഹം തീർത്ത നാദ പ്രപഞ്ചം ഇനി ഓർമ്മ. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അമരിക്കയിലെ സാൻഫ്രാൻസിസ്ക്കോയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 73- വയസ്സായിരുന്നു. ഏറെനാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഞായറാഴ്ച മരണം സംഭവിച്ചുവെങ്കിലും തിങ്കളാഴ്ച പുലർച്ചെയാണ് കുടുംബം മരണം സ്ഥിരീകരിച്ചത്. 1951- ൽ മുംബൈലാണ് സാക്കിർ ഹുസൈന്റെ ജനനം. 12 വയസ്സുമുതൽ കച്ചേരി അവതരിപ്പിച്ചു തുടങ്ങി. കഥക് നർത്തകിയും അദ്ധ്യാപികയുമായ അന്റോണീയ മിനെക്കൊളയാണ് ഭാര്യ. മക്കൾ അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി. രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നല്കി ആദരിച്ചു.
Also Read
നേമം പുഷ്പരാജ് ചിത്രം ‘രണ്ടാം യാമം’ അണിയറയിൽ ഒരുങ്ങുന്നു
യദു, യതി എന്നീ ഇരട്ടസഹോദരന്മാരിലൂടെ ആണ് കത വികസിക്കുന്നത്. ഒരാൾ യാഥാസ്ഥിതികപാതയിലൂടെയും മറ്റൊരാൾ യാഥാർഥ്യത്തിലേക്കുമിറങ്ങി സഞ്ചരിക്കുന്നു. ഇത് മൂലം കുടുംബത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ വലിയ വെല്ലുവിളിയായി നിലനിൽക്കുന്നു.
‘ഐ ആം കാതലനി’ല്‍ നസ് ലിന്‍ നായകന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
സൂപ്പര്‍ ശരണ്യ, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം ഐ ആം കാതലനില്‍ നസ് ലിന്‍ നായകനായി എത്തുന്നു. ചിത്രത്തില്‍ അനിഷ്മയാണ് നായികയായി എത്തുന്നത്.
‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ പുത്തൻ പോസ്റ്റർ പുറത്ത്
നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’യുടെ പോസ്റ്റർ പുറത്തിറങ്ങി. കണ്ടം ക്രിക്കറ്റ് കളിയെ പശ്ചാത്തലമാക്കിയുള്ളതാണ് പ്രമേയം. സുഡാനി ഫ്രം നൈജീരിയയിലെ സംവിധായകൻ...
ത്രില്ലർ ചിത്രം ‘എൽ’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്
പോപ് മീഡിയയുടെ ബാനറിൽ നവാഗത സംവിധായകൻ ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘എൽ’ വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ റിലീസിന് എത്തും
ബാംഗ്ലൂര്‍ ഡേയ്സ് റീമേക് യാരിയാന്‍ 2; ടീസര്‍ പുറത്തിറങ്ങി
2014- ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രം ബാംഗ്ലൂര്‍ ഡേയ് സിന്‍റെ ഹിന്ദി റീമേക് വരുന്നു. 2014- ലെ തന്നെ യാരിയാന്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയിലാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തു വിട്ടത്.