Saturday, March 7, 2026

മാക്ട ലെജെൻറ് ഓണർ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്

ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജെൻറ് ഓണർ പുരസ്കാരം ലഭിച്ചു. ചലച്ചിത്ര മേഖലയിലെ മികച്ച കഴിവ് കാഴ്ച വെക്കുന്ന പ്രതിഭകൾക്കായി  മൂന്നു വർഷത്തിലൊരിക്കൽ നല്കുന്ന പുരസ്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സംവിധായകൻ സിബി മലയിൽ ചെയർമാനും തിരക്കഥകൃത്ത് എസ് എന്ന സ്വാമി, സംഗീത സംവിധായകൻ വിദ്യാധരന് എന്നിവർ അംഗങ്ങളായ ജൂറി ആണ് അവാർഡ് പ്രഖ്യാപിച്ചത്. സിബിമലയിൽ ആണ് പ്രഖ്യാപനം നടത്തിയത്. സെപ്തംബർ ആദ്യം കൊച്ചിയിൽ വെച്ച് നടക്കുന്ന MACTA  യുടെ മുപ്പതാം വാർഷിക ആഘോഷച്ചടങ്ങിൽ വെച്ച് പുരസ്കാരം സമർപ്പിക്കും.

spot_img

Hot Topics

Related Articles

Also Read

പത്രപ്രവർത്തകനും നടനുമായ വേണുജി അന്തരിച്ചു

0
പത്രപ്രവർത്തകനും സീരിയൽ- ചലച്ചിത്ര താരവും നടകനടനുമായ വേണു ജി എന്ന ജി. വേണുഗോപാൽ അന്തരിച്ചു. 65 വയസ്സായിരുന്നു. കേരളപത്രികയുടെ സഭ എഡിറ്റർ ആയിരുന്നു ഇദ്ദേഹം. വൃക്കസംബന്ധമായ അസുഖത്താൽ ഏറെനാളുകളായി ചികിത്സയിൽ ആയിരുന്നു.

പുത്തൻ ട്രയിലറുമായി ‘നുണക്കുഴി’

0
ജിത്തു ജോസഫും ബേസിലും ഒന്നിക്കുന്ന ചിത്രം നുണക്കുഴിയുടെ പുതിയ ട്രയിലർ പുറത്തിറങ്ങി. ഓഗസ്ത് 15 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ ട്രയിലർ ഇതിനോടകം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. കെ ആർ...

ജയസൂര്യ നായകനാകുന്ന ‘കത്തനാരി’ൽ ഇനി പ്രഭുദേവയും

0
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കത്തനാരി’ൽ ഇനി പ്രധാന കഥാപാത്രമായി പ്രഭുദേവയും എത്തും. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് കത്തനാര്.

‘നവംബർ 9’ മോഷൻ പോസ്റ്റർ പുറത്ത് ഉണ്ണി മുകുന്ദൻ നായകനായി എത്തുന്നു

0
ക്യൂബ് സ് എന്റർടൈമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ്, അബ്ദുൽ ഖദ്ദാഫ് എന്നിവർ ചേർന്ന് നിർമ്മിച്ച് മാധ്യമ പ്രവർത്തകനായ പ്രദീപ് എം നായർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘നവംബർ 9’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഓഗസ്ത് ഒന്നുമുതല്‍  പ്രദര്‍ശനത്തിനൊരുങ്ങി ‘ലാല’

0
സതീഷ് പി ബാബു സംവിധാനം ചെയ്ത ചിത്രം ‘ലാലാ’ ആഗസ്ത് ഒന്നുമുതല്‍ ഐസ്സ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്. സമൂഹത്തിലെ ജാതി വ്യവസ്ഥയും പാരമ്പര്യങ്ങളും കല്യാണവും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ‘ലാലാ’.