Saturday, March 7, 2026

‘മറിമായം’ ടീമിന്റെ സിനിമ ‘പഞ്ചായത്ത് ജെട്ടി’യുടെ ചിത്രീകരണം പൂർത്തിയാക്കി

മറിമായം ടീമിലെ മണികണ്ഠൻ പട്ടാമ്പിയും സലീം ഹസനും ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘പഞ്ചായത്ത് ജെട്ടി’യുടെ ചിത്രീകരണം പൂർത്തിയായി. മഴവിൽ മനോരമയിലെ ജനപ്രിയ പരമ്പരയായ മറിമായത്തിലെ മുഴുവൻ താരങ്ങളും  ഒരു സിനിമയിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. സാമൂഹ്യ വിഷയങ്ങളെ നർമ്മത്തിൽ ചാലിച്ച് രസകരമായ രീതിയിൽ അവതരിപ്പിക്കുന്ന പരിപാടിയാണ് മറിമായം. മറിമായത്തിലെ സലിം ഹസ്സൻ, മണികണ്ഠൻ പട്ടാമ്പി, വിനോദ് കോവൂർ, അരുൺ പുനലൂർ, ആദിനാട് ശശി, വീണ നായർ, കുളപ്പുള്ളി ലീല, ഷൈനി സാറാ, പൌളി വത്സൻ, സേതുലക്ഷ്മി, ഉണ്ണി നായർ, നിയാസ് ബക്കർ, മണി ഷോർണ്ണൂർ, സജിൻ, ശെന്തിൽ, രചന നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, രാഘവൻ, റിയാസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.

സപ്ത തരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. പഞ്ചവർണ്ണ തത്ത, ആനക്കള്ളൻ, ആനന്ദം പരമാനന്ദം, പുലിവാൽ കല്യാണം എന്നീ ചിത്രങ്ങൾ ഇവർ നിർമ്മിച്ചിട്ടുണ്ട്. ഗാനങ്ങൾ സന്തോഷ് വർമ്മ, സംഗീതം രഞ്ജിൻ രാജ്, ഛായാഗ്രഹണം ക്രിഷ് കൈമൾ, എഡിറ്റിങ് ശ്യാം ശശിധരൻ.

spot_img

Hot Topics

Related Articles

Also Read

‘തന്നെക്കാളേറെ വളരെ ചെറുപ്പമാണ് സിദ്ദിഖ്, എന്താണ്  പറയേണ്ടതെന്ന് അറിയില്ല;  ജനാര്‍ദനന്‍

0
‘തന്നെക്കാളേറെ വളരെ ചെറുപ്പമാണ് സിദ്ദിഖ്, എന്താണ്  പറയേണ്ടതെന്ന് അറിയില്ല; വിയോഗം സഹിക്കാനാവുന്നില്ലെന്നും തന്‍റെ വലതുകൈ പോയതുപോലെയാണ് തോന്നുന്നതെന്നും ജനാര്‍ദനന്‍ പറഞ്ഞു.

ഫാമിലി എന്‍റര്‍ടൈമെന്‍റ് ചിത്രവുമായി സൌബിനും നമിതപ്രമോദും

0
സൌബിന്‍ ഷാഹിര്‍, നമിതപ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഫാമിലി എന്‍റര്‍ടൈമെന്‍റ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നു.

ത്രില്ലടിപ്പിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’ ടീസർ റിലീസ്

0
ചിദംബരംതിരക്കഥ എഴുതി  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സിലെ ടീസർ പുറത്തിറങ്ങി.

ജോജു ജോർജ്ജ് ചിത്രം ‘പണി’യുടെ പ്രിവ്യൂ പുറത്ത്  

0
നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’യുടെ പ്രിവ്യൂ റിലീസായി.   പ്രിവ്യൂ കണ്ടപ്പോൾ  തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് പ്രശംസിച്ചു കൊണ്ട്...

‘പൊൻമുട്ടയിടുന്ന’ പൊന്മാൻ; കൊടുക്കൽ വാങ്ങലുകളുടെ സ്ത്രീധനക്കല്യാണം

0
‘പെണ്ണിന് എന്ത് കൊടുക്കും? എന്ന ആ പഴയ ചോദ്യാവലിയൊക്കെ മാറ്റിപ്പിടിച്ചിരിക്കുകയാണ് സമൂഹം. ‘ഞങ്ങൾക്ക് ഒന്നും വേണ്ട, നിങ്ങളുടെ മോൾക്ക് എന്തേലും കൊടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ അത് നിങ്ങളുടെ ഇഷ്ടം’ എന്ന ലൈനിലേക്ക് മാറ്റിപ്പിടിച്ചിരിക്കുകയാണ്...