Friday, May 2, 2025

‘മച്ചാന്റെ മാലാഖ’ പെരുന്നാൾ ദിനത്തിൽ തിയ്യേറ്ററുകളിലേക്ക്

അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവിന്റെ നിർമ്മാണത്തിൽ സൌബിൻ ഷാഹിർ, നമിത പ്രമോദ് തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കിക്കൊണ്ട് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം  ‘മച്ചാന്റെ മാലാഖ’ ജൂൺ 14- പെരുന്നാൾ ദിനത്തിൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കഥ ജക്സൺ  ആന്റണിയുടെയും രചന അജീഷ് പി തോമസിന്റേതുമാണ്. ഒരു ഫാമിലി എന്റർടൈനർ മൂവിയാണ് മച്ചാന്റെ മാലാഖ.

ബസ് കണ്ടക്ടറായ സജീവന്റെയും മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ബീജിമോളുടെയും ജീവിതകഥയാണ് സിനിമയുടെ കാതൽ. നമിത പ്രമോദ്, സൌബിൻ ഷാഹിർ, ദിലീഷ് പോത്തൻ, മനോജ് കെ യു, സുദർശൻ, ആര്യ, ശ്രുതി ജയൻ, വിനീത് തട്ടിൽ, അൽഫി പഞ്ഞിക്കാരൻ, തുടങ്ങിയവരും മറ്റ് പ്രധാനകഥാപാത്രങ്ങളായി വേഷമിടുന്നു. സംഗീതം ഔസേപ്പച്ചൻ, ഛായാഗ്രഹണം വിവേക് മേനോൻ,  എഡിറ്റിങ് രതീഷ് രാജ്, ഗാനരചന സിന്റോ സണ്ണി.

spot_img

Hot Topics

Related Articles

Also Read

തെന്നിന്ത്യൻ താരം മീന നായികയായി എത്തുന്ന ‘ആനന്ദപുരം ഡയറീസ്’ ടീസർ പുറത്ത്

0
മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാൻ വേണ്ടി കോളേജിലേക്കെത്തുന്ന വിദ്യാർഥിനിയുടെ വേഷമാണ് മീനയ്ക്ക്.

തിയ്യേറ്ററിൽ കല്യാണമേളവുമായി ‘ഗുരുവായൂരമ്പലനടയിൽ’

0
അളിയനും അളിയനും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ചിരിയുടെ മാലപ്പടക്കമാണ് ഗുരുവായൂരമ്പലനടയുടെ മറ്റൊരു പ്രധാന ആകർഷണം. വിവിധ കാറ്റഗറിയിലുള്ള സിനിമകൾ മലയാളത്തിൽ സമീപകാലത്ത് വിജയം കൊയ്യുമ്പോൾ ഒരു എന്റർടൈനർ മൂവിയായി ഗുരുവായൂരമ്പലനടയിൽ പ്രേക്ഷകർക്കിടയിൽ  ഏറെ സ്വാധീനിച്ചു എന്നു വേണം കരുതാൻ.

മൈസൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ; ‘ദ സീക്രട്ട് ഓഫ് വുമൺ’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി പ്രജേഷ് സെൻ

0
‘പ്രജേഷിന്റെ ദ സീക്രട്ട് ഓഫ് വുമൺ ഇന്നത്തെ കാലഘത്തിലെ സ്ത്രീജീവിതത്തിലെ പരിച്ഛേദമാണെന്ന് ജൂറി വിലയിരുത്തി. ആസിഫ് അലി നായകനായി എത്തുന്ന 'ഹൌ ഡിനി- ദി കിംഗ് ഓഫ് മാജിക്’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ പ്രജേഷ് സെൻ.

തിയ്യേറ്ററിലേക്ക് ഒരുങ്ങി റാഹേല്‍ മകന്‍ കോര

0
ഉബൈദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം റാഹേല്‍ മകന്‍ കോര ഒക്ടോബര്‍ പതിമൂന്നിന് തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തും. എസ് കെ ഫിലിംസിന്‍റെ ബാനറില്‍ ഷാജി കെ ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്

ത്രില്ലർ ചിത്രം ‘എൽ’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്

0
പോപ് മീഡിയയുടെ ബാനറിൽ നവാഗത സംവിധായകൻ ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘എൽ’ വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ റിലീസിന് എത്തും