Saturday, March 7, 2026

‘ഭഭബ’ പോസ്റ്റർ പുറത്ത്

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ‘ഭഭബ’യുടെ   പോസ്റ്റർ പുതുവർഷത്തോടനുബന്ധിച്ച് റിലീസായി. ദിലീപ് ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടി നൂറിൻ ഷെരീഫും ഭരതാവും നടനുമായ ഫാഹിം സഫറും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. നൃത്ത സംവിധായകനും നടനുമായ സാൻഡി മാസ്റ്റർ, തമിഴ് ഹാസ്യതാരം റെഡിൻ കിങ്സ്ലി, ബൈജു സന്തോഷ്, ബാലു വർഗീസ്, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവർണ്ണൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.  ഗാനരചന; കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം അരുൺ മോഹൻ, എഡിറ്റിങ് രഞ്ജൻ എബ്രഹാം.

spot_img

Hot Topics

Related Articles

Also Read

‘അച്ഛന് ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍ ‘ മുരളി ഗോപി

0
‘ഇന്ത്യന്‍ സിനിമയ്ക്കു മലയാളം നല്കിയ ഏറ്റവും വലിയ വരങ്ങളില്‍ ഒന്നായിരുന്നു ജോര്‍ജ്ജ് സര്‍. അച്ഛന് ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍. തൊട്ട ജനുസ്സുകളെയൊക്കെ പൊന്നാക്കിയ സംവിധായകന്‍...  വിലമതിക്കാനാകാത്ത ഒരുപിടി അഭ്രാനുഭവങ്ങള്‍ നല്കി അദ്ദേഹവും...’

വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’

0
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ എന്ന ചിത്രത്തില്‍ ഉര്‍വശിയും, ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

അപർണ മൾബറി കേന്ദ്രകഥാപാത്രം; ഇന്ത്യയിലെ ആദ്യ A I സിനിമ ഒരുങ്ങുന്നു

0
സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമ ഒരുങ്ങുന്നു.

സൂരജും മലയാള സിനിമയുടെ പുതു പാട്ടുവഴിയും

0
പ്രശസ്ത കർണാടക സംഗീതജ്ഞനായ കുടമാളൂർ ജനാർദ്ദനന്റെ ശിഷ്യൻ... ജനപ്രിയമായ കപ്പ ടി. വിയിലെ മ്യൂസിക് മോജോ എന്ന സംഗീത പരിപാടിയിൽ അരങ്ങേറ്റം കുറിച്ച മസാല കോഫിയുടെ പ്രധാന ഗായകൻ...

സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘സീക്രട്ട്’

0
എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീക്രട്ട്. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിക്കുന്ന ചിത്രത്തിൽ തിരക്കഥയും കഥയും എസ് എൻ സ്വാമി തന്നെയാണ്.