Saturday, March 7, 2026

ബോക്സോഫീസിൽ 5.39 കോ ടി നേട്ടം കൊയ്ത് ‘നടികർ’

റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ബോക്സോഫീസിൽ 5.3 കോടി നേട്ടം കൊയ്ത് ടൊവിനോ തോമസ് നായകനായി എത്തിയ ‘നടികർ’. ആയിരം സ്ക്രീനുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടൊവിനോ എത്തിയത്. ഭാവനയാണ് നായികയായി എത്തുന്നത്. സൌബിൻ ഷാഹിർ മറ്റൊരു പ്രധാനകഥാപാത്രമായും എത്തി. ഒരുകാലത്ത് സിനിമാലോകത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ താരജീവിതത്തെ അവതരിപ്പിക്കുന്നതാണു  ടൊവിനോ തോമസിന്റെ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രം.

 മെയ് മൂന്നിന് ആണ് ചിത്രം തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തിയത്. IMDB യുടെ ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ നാലാം സ്ഥാനത്താണ് നടികർ. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൌബിൻ ഷാഹീറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെൻസർ ബോർഡിന്റെ U/A സെർട്ടിഫിക്കറ്റ്ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഗോഡ്സ്പീഡിന്റെ ബാനറിൽ അനൂപ് വേണുഗോപാൽ, അലൻ ആൻറണി എന്നിവരാണ് നിർമാണം.

 ദുബായ്, മൂന്നാർ, കാശ്മീർ, കൊച്ചി എന്നിവടങ്ങളിലായി 30 ഇടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കി. ഭാവന, ബാബു വർഗീസ്, സുരേഷ് കൃഷ്ണ,ബൈജുക്കുട്ടൻ, അർജുൻ നന്ദകുമാർ, നിഷാന്ത് സാഗർ, ഷൈൻ ടോം ചാക്കോ, ദിവ്യ പിള്ള, ലാൽ, അനൂപ് മേനോൻ, സംവിധായകൻ രഞ്ജിത്, ഇന്ദ്രൻസ്, ദിനേശ് പ്രഭാകർ, അബൂ സലീം, ദേവി അജിത്ത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, അൽത്താഫ് സലീം, മണിക്കുട്ടന്, മേജർ രവി, ശ്രീകാന്ത് മുരളി, തുഷാര പിള്ള, ഷോൺ സേവ്യർ, ചന്ദു സലിംകുമാർ, അഭിറാം പൊതുവാൾ, വിജയ് ബാബു, ധ്യാൻ ശ്രീനിവാസൻ, ബാലു വർഗീസ്, മധുപാൽ, ജോർഡി പൂഞ്ഞാർ, ലെച്ചു, മാല പാർവതി  തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. തിരക്കഥ സുവിൻ എസ് സോമശേഖരൻ, സംഗീതം യകസൻ ഗാരി പെരേര, നേഹ എസ് നായർ, എഡിറ്റിങ് രതീഷ് രാജ്.

spot_img

Hot Topics

Related Articles

Also Read

‘നൈറ്റ് റൈഡേഴ്സ്’ ചിത്രീകരണം പൂർത്തിയായി

0
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളത്തിലെ ചിത്രസംയോജകനായ നൌഫൽ അബ്ദുല്ല ആദ്യമായി സംവിധാനം ചെയ്യുന്ന ‘നൈറ്റ് റൈഡേഴ്സി’ന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാട് ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. സജിൻ അലി, ദീപൻ...

ആനന്ദ് ഏകർഷിയുടെ ആട്ടം; ട്രയിലർ റിലീസ്

0
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയ് നിർമ്മിച്ച് നവാഗത സംവിധായകൻ ആനന്ദ് ഏകർഷി രചനയും  സംവിധാനം ചെയ്യുന്ന ചിത്രം ‘ആട്ട’ത്തിന്റെ ട്രയിലർ റിലീസായി. ചേംബർ ഡ്രാമ വിഭാഗത്തിൽ പെട്ട ചിത്രമാണ് ആട്ടം.

ക്യാരക്ടർ പോസ്റ്ററുമായി ‘നാരായണീന്റെ മൂന്നാൺമക്കൾ’

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തിന്റെ മകനായി അഭിനയിക്കുന്ന തോമസ് മാത്യുവിന്റെ നിഖിൽ എന്ന കഥാപാത്രത്തിന്റെ ആനന്ദം...

മലയാള സിനിമയ്ക്ക് ചരിത്രനേട്ടവുമായി ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി എമ്പുരാൻ; ആദ്യ ബുക്കിങ്ങിൽ നേടിയത് 50 കോടി

0
മലയാള സിനിമയിൽ ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് പൃഥിരാജ് സംവിധാനം ചെയ്ത്  മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന എമ്പുരാൻ. അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യദിനത്തിൽ തന്നെ 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. ഈ ആഴ്ചയിൽ ഗ്ലോബൽ കളക്ഷൻ 80...

മുത്തച്ഛനായി നെടുമുടി വേണു ഒടുവില്‍ അഭിനയിച്ച ചിത്രം ‘കോപം’ റിലീസിന്

0
അന്തരിച്ച നടന്‍ നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഗണപതി അയ്യര്‍ എന്ന കഥാപാത്രമായി നെടുമുടി എത്തുമ്പോള്‍ അഞ്ജലി കൃഷ്ണ മീനാക്ഷി എന്ന കൊച്ചുമകളുടെ വേഷത്തിലും എത്തുന്നു