Thursday, May 1, 2025

ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’; ട്രയിലർ റിലീസ്

ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ന്റെ ട്രയിലർ പുറത്ത്. ജി. ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ ‘ എന്ന ചെറുകഥയെ മുൻനിർത്തിക്കൊണ്ട് ജ്യോതിഷ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണവും പൂർത്തിയായി.  ചിത്രത്തിന്റെ തിരക്കഥ ജി ആർ ഇന്ദുഗോപൻ, ജസ്സിൻ മാത്യു എന്നിവരാണ് തയ്യാറാക്കിയത്.

ജനുവരി 30 – നു ചിത്രം തിയ്യേറ്ററുകളിൽ പ്രദര്ശനത്തിന് എത്തുന്നു.  ചിത്രത്തിൽ ബേസിൽ ജോസഫ്, ലിജോ മോൾ, സജിൻ ഗോപു, ജയ കുറുപ്പ്, ദീപക് പറമ്പോൾ, റെജൂ ശിവദാസ്, ആനന്ദ് മന്മഥൻ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി കല്യാണി, ലക്ഷ്മി സഞ്ജു, ആനന്ദ് നെച്ചൂരാൻ, കിരൺ പീതാംബരൻ, തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സാനു ജോൺ വർഗീസ്, സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റർ നിധിൻ രാജ് ആരോൽ.

spot_img

Hot Topics

Related Articles

Also Read

‘കണ്ണീരുപ്പ് കുറുക്കിയ’ ഓളവും തീരവും (മനോരഥങ്ങൾ- ഭാഗം ഒന്ന്)

0
കാലത്തിനതീതമായി വായനക്കാരുടെ ചിന്തയെയും വായനയെയും ത്രസിപ്പിക്കുന്ന മലയാളത്തിന്റെ സ്വന്തം എം ടി വാസുദേവൻ നായരുടെ ഓരോ കഥകളും അവയിലെ ഓരോരോ കഥാപാത്രങ്ങളെയും കൂടെ കൂട്ടുന്നവരാണ് മിക്ക വായനക്കാരും. അദ്ദേഹത്തിന്റെ ചിരപരിചിതമായ ഒൻപത് കഥകളെ...

തിയ്യേറ്റർ കീഴടക്കാൻ ഭ്രമയുഗം ഫെബ്രുവരി 15 ന്

0
മമ്മൂട്ടിയെ നായകനാക്കി ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൊറർ സിനിമ  ഭ്രമയുഗം ഫെബ്രുവരി 15 ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

അഗ്നിയിൽ വിലയം പ്രാപിച്ച് ഭാവഗായകൻ; പാടിയ പാട്ടുകളെന്നും നെഞ്ചിലേറ്റും വരുംകാലവും

0
മലയാളികൾക്കിടയിൽ പാട്ടിന്റെ നിത്യവസന്തം തീർത്ത ഭാവഗായകനു ഒടുവിൽ പാലിയം ശ്മാശാനത്തിൽ അന്ത്യവിശ്രമം. പാട്ടിൽ ആർദ്രഭാവത്തിന്റെ തേനും വയമ്പും തീർത്ത പി. ജയചന്ദ്രൻ എന്ന അനശ്വര ഗായകൻ ഇനി ഓർമ്മ. തറവാട് വീടായ ചേന്ദമംഗലം...

‘മറിമായം’ ടീം ഒന്നിക്കുന്ന പുതിയ സിനിമ ‘പഞ്ചായത്ത് ജെട്ടി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു

0
സംവിധായകൻ സത്യൻ അന്തിക്കാട് ഭദ്രദീപം കൊളുത്തുകയും തുടർന്ന് സ്വിച്ചോൺ കർമ്മവും നാദിർഷ ഫസ്റ്റ് ക്ലാപ്പും നല്കി. ലാൽ ജോസ്, ലിബർട്ടി ബഷീർ, സലീം കുമാർ, ഷാഫി, എ കെ സാജൻ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

‘ധാരവി ദിനേശാ’യി ദിലീഷ് പോത്തൻ ചിത്രം ‘മനസാ വാചാ’ ഉടൻ

0
ദിലീഷ് പോത്തനെ നായകനാക്കി നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്യുന്ന ഒരു കള്ളന്റെ കഥ പറയുന്ന ചിത്രം മനസാ വാചാ മാർച്ച് ആദ്യവാരത്തിൽ തിയ്യേറ്ററിലേക്ക് എത്തും.