Saturday, March 7, 2026

ബേസിലും നശ്രീയയും പ്രധാനകഥാപാത്രങ്ങൾ; നവംബർ 22- ന് സൂക്ഷ്മദർശിനി പ്രേക്ഷകരിലേക്ക്

ബേസിലും നശ്രീയയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂക്ഷ്മദർശിനി നവബർ 22- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. എം സി ജിതിൻ ആണ് ചിത്രത്തിന്റെ സംവിധാനം. ഹാപ്പി ഹവേർസ് എന്റർടയിമെന്റ്സ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ആണ് നിർമ്മാണം. എം സി ജിതിൻ, അതുൽ രാമചന്ദ്രൻ, എന്നിവരുടെ കഥയ്ക്ക് ഇവർ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഒരു ഇടവേളയ്ക്ക ശേഷം നശ്രീയ നായികയായി എത്തുന്ന ചിത്രം എന്ന സവിശേഷത കൂടി സൂക്ഷ്മദർശിനിക്കുണ്ട്. ദീപക് പറമ്പോൽ, സിദ്ധാർഥ് ഭരതൻ, മെറിൻ ഫിലിപ്പ്, പൂജ മോഹൻ രാജ്, അഖില ഭാർഗവൻ, റീനി ഉദയകുമാർ, മുസ്കാൻ ബിസാരിയ, അപർണ റാം, ജയ കുറുപ്പ്, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, ആതിര രാജീവ്, മിർസ ഫാത്തിയ, അഭിറാം പൊതുവാൾ, കോട്ടയം രമേശ്, നൌഷാദ് അലി തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ശരൺ വേലായുധൻ.

spot_img

Hot Topics

Related Articles

Also Read

‘തോല്‍വിയെ ആഘോഷമാക്കി മാറ്റുക’ പോസറ്റീവ് സന്ദേശവുമായി ‘തോല്‍വി എഫ് സി’യിലെ  ആദ്യ ഗാനം പുറത്ത്

0
‘ഇവിടെയോന്നിനും ഇല്ല മാറ്റം’ എന്ന തോല്‍വി എഫ് സിയിലെ ഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു.

പ്രിയ സുഹൃത്തിന്‍റെ വേര്‍പാടില്‍ തേങ്ങലടക്കാന്‍ കഴിയാതെ ലാല്‍

0
ജീവിതാവസ്ഥകളും ഞങ്ങള്‍ അണിഞ്ഞ കുപ്പായങ്ങളും മാറിമാറിവന്നെങ്കിലും സൗഹൃദത്തിന് എന്നും ഒരേ നിറം തന്നെയായിരുന്നു. പരിശുദ്ധമായിരുന്നു അത്. ഒരിക്കലും കലര്‍പ്പ് പുരളാത്തത്.

‘ഒരു കട്ടിൽ ഒരു മുറി’; ചിത്രത്തിന്റെ ട്രയിലർ പുറത്ത്

0
രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ ട്രയിലർ പുറത്തിറങ്ങി. ഒക്ടോബർ നാലിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഷാനവാസ്...

വീണ്ടും സുരേഷ് ഗോപി ചിത്രം വരുന്നു; ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ ഒഫീഷ്യൽ...

0
കാർത്തിക് ക്രിയേഷൻസും കോസ്മോസ് എന്ററടയിമെന്റും സംയുക്തമായി ജെ. ഫനീന്ദ്ര കുമാർ നിർമ്മിച്ച് പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ; ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ ഒഫീഷ്യൽ...

പ്രജേഷ് സെന്‍ ചിത്രത്തില്‍ ആസിഫ് അലി നായകന്‍; ഷൂട്ടിംഗ് പുരോഗമിക്കുന്നു

0
മാജിക് എന്ന കലയെ ഇതിവൃത്തമാക്കിക്കൊണ്ട് പ്രജേഷ് സെന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രം ‘ഹൌഡിനി- ദ കിങ് ഓഫ് മാജിക്കി’ന്‍റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.