Thursday, May 1, 2025

ഫെബ്രുവരി 9 ന് റിലീസിനൊരുങ്ങി അന്വേഷിപ്പിൻ കണ്ടെത്തും; പൊലീസ് വേഷത്തിൽ ടൊവിനോ

തിയ്യേറ്റർ ഓഫ് ഡ്രീംസൈറ്റ് ബാനറിൽ ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9 ന് തിയ്യേറ്ററുകളിൽ എത്തും. ജിനു വി എബ്രഹാം,ഡാർവിൻ കുര്യാക്കൊസ്, എന്നിവർക്കൊപ്പം സരിഗമയും ചിത്രം നിർമ്മിക്കുന്നു. തിരക്കഥയും സംഭാഷണവും ജിനു വി എബ്രഹാമിന്റെതാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.

ഇന്ദ്രൻസ്, സിദ്ദിഖ്, ഹരിശ്രീ അശോകൻ, അസീസ് നെടുമങ്ങാട്, ശരണ്യ, പ്രമോദ് വെളിനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഷമ്മി തിലകൻ, കോട്ടയം നസീർ, ബാബുരാജ്, വെട്ടുകിളി പ്രകാശൻ, സാദിഖ്, അർത്ഥന ബിനു, രമ്യ സുവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന സിനിമ കൂടിയാണിത്. സംഗീതം സന്തോഷ് നാരായണൻ, ഛായാഗ്രഹണം ഗൌതം ശങ്കർ.

spot_img

Hot Topics

Related Articles

Also Read

ഇളയരാജയുടെ മകൾ ഭവതരിണി അന്തരിച്ചു

0
കുട്ടിക്കാലം മുതൽക്കെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു വളർന്ന ഭവതരിണി 1984- ൽ പുറത്തിറങ്ങിയ ‘മൈഡിയർ കുട്ടിച്ചാത്ത’നിലെ ‘തിത്തിത്തേ താളം’ എന്ന പാട്ട് പാടിക്കൊണ്ട് സംഗീതത്തിലേക്ക് അരങ്ങേറ്റം കുറിച്ചു.

മൊബൈലിൽ ചിത്രീകരിച്ച സിനിമ; കൌതുകമുണർത്തി  ‘ഇന്നലെ’

0
സീറോ ബജറ്റിൽ ആൻഡ്രോയിഡ് ഫോണിൽ നിർമ്മിച്ച ‘ഇന്നലെ’ കൌതുകമുണർത്തുന്നു. മിസ്റ്റിക് ഫാക്ടറിയുടെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ സപ്ലൈക്കോയിലെ ജീവനക്കാരനായ ബിജു ടി ദേവേന്ദ്രനാണ് നായകനായി എത്തുന്നത്

തരംഗമാകാൻ വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’; ടീസർ റിലീസ്

0
ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും നിവിൻ പൊളിയും പ്രധാന കഥാപാത്രമായി എത്തുന്ന ‘വർഷങ്ങൾക്ക് ശേഷം’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

നായകനോ വില്ലനോ? പോസ്റ്റര്‍ പുറത്തുവിട്ട് ഭ്രമയുഗം; നിഗൂഢത നിറഞ്ഞ ചിരിയും വന്യമായ നോട്ടവുമായി മമ്മൂട്ടി

0
കറപുരണ്ട പല്ലുകള്‍... നിഗൂഢമായ ചിരി… വന്യമായ നോട്ടം...ഭ്രമയുഗത്തിന്‍റെ പോസ്റ്ററില്‍  പുതിയ സ്റ്റൈലിഷ് ലുക്കിലെത്തിയിരിക്കുകയാണ് മമ്മൂട്ടി

ഭരത സ്പർശത്തിലെ ഇതിഹാസങ്ങൾ

0
ഭരതൻ എന്ന പേര് മലയാള സിനിമയ്ക്ക് ഒരു നൂറ്റാണ്ടിന്‍റെ മേൽവിലാസം കൂടിയാണ്. ഭരതനിൽ നിന്നും മലയാള സിനിമ കാല്പനികമായ മറ്റൊരു യുഗത്തിന് ആരംഭം കുറിക്കുകയായിരുന്നു. ഭരതൻ സിനിമകളുടെ അത്ഭുതാവഹമായ കുതിച്ചു ചാട്ടം സിനിമയിൽ ചർച്ചയായി.