Thursday, May 1, 2025

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ആലപ്പുഴ ജിംഖാന’

ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നസ്ലിൻ, സന്ദീപ്,  ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവർആണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്ജ്, സുബീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവരാണ് നിർമാണം. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും സംഭാഷണം രതീഷ് രവിയുമാണ് നിർവഹിച്ചിരിക്കുന്നത്.

നസ്ലിൻ ,ഗണപതി, ലുക്ക്മാൻ അവറാൻ, ഫ്രാങ്കോ ഫ്രാൻസിസ്, നന്ദ നിഷാന്ത്, സന്ദീപ് പ്രദീപ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നോയില ഫ്രാൻസി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. 

spot_img

Hot Topics

Related Articles

Also Read

അനുഷ് മോഹൻ ചിത്രം ‘വത്സല ക്ലബ്ബി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന ‘വത്സല ക്ലബ്’ എന്ന  ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വിവാഹം മുടക്കൽ ഒരു തൊഴിലും ആഘോഷവുമാക്കി മാറ്റിയ ഒരു പറ്റം ആളുകളേക്കുറിച്ച്...

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ; ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ; ടൈറ്റിൽ പോസ്റ്റർ പുറത്ത് മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘തുടരും’ എന്നാണ് ചിത്രത്തിന്റെ പേര്. 15- വർഷങ്ങൾക്ക്...

‘പ്രിയപ്പെട്ട ആളുടെ വേര്‍പാടിനെക്കാള്‍ വലുതല്ല, അവാര്‍ഡ് – മമ്മൂട്ടി

0
‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല, അത് മാധ്യമങ്ങളെ അറിയിക്കണം-‘

ഇന്ദ്രജിത്ത് സുകുമാരനും അനൂപ് മേനോനും ഒന്നിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ഇന്ദ്രജിത്ത് സുകുമാരനും അനൂപ് മേനോനും ഒന്നിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രിയദർശന്റെ സഹസംവിധായകനായിരുന്ന വരുൺ ജി. പണിക്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൈലൈൻ...

വിജയം കൊയ്ത് ആര്‍ ഡി എക്സ്; ആന്‍റണി വര്‍ഗീസ് നായകനായി അടുത്ത ചിത്രം

0
നീരജ് മാധവന്‍, ഷൈന്‍ നിഗം, ആന്‍റണി വര്‍ഗീസ് തുടങ്ങിയ യുവതാരനിരകള്‍ അഭിനയിച്ച തകര്‍പ്പന്‍ ചിത്രം ആര്‍ ഡി എക്സിന് പിന്നാലെ ആന്‍റണി വര്‍ഗീസിനെ നായകനാക്കി വീക്കെന്‍റ് ബ്ലോക് ബസ്റ്റര്‍സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രമൊരുങ്ങുന്നു.