അനൂറാം സംവിധാനത്തിൽ ആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി കാമിയോ എന്റർടൈമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും ചിത്രം ‘കള്ളം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആദിൽ ഇബ്രാഹിം, നന്ദന രാജൻ, എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. ഒരു കൊലപാക ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് കള്ളം. ദ്ദം, കല്യാണിസം, മറുവശം, ആഴം എന്നീവയാണ് അനൂറാം സംവിധാനം ചെയ്ത മറ്റ് സിനിമകൾ. അജാസ്, ഷഹീൻ സിദ്ദിഖ്, അഖിൽ പ്രഭാകർ, ലക്ഷ്മി ദേവൻ, അനീറ്റ ജോഷി, ദേവി കൃഷ്ണകുമാർ, സവിത ഭാസ്കർ, ആൻമരിയ, ശാന്തി മാധവി, ആശദേവി, ശോഭ പറവൂർ, എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ സംവിധായകനും മറ്റൊരു കഥാപാത്രമായി എത്തുന്നുണ്ട്. ഈ മാസം അവസാനം ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഛായാഗ്രഹണം മാർട്ടിൻമാത്യു, എഡിറ്റിങ് ഷെഹീൻ ഉമ്മർ, സംഗീതം ജിഷ്ണു തിലക്
Also Read
പുതുമുഖങ്ങളെ തേടി സംവിധായകൻ ടോം ഇമ്മട്ടി; നായകനായി എത്തുന്നത് വിനായകൻ
വിനായകനെ നായകനാക്കിക്കൊണ്ട് സംവിധായകൻ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുന്നാളി’ലേക്ക് പുതുമുഖങ്ങൾക്കും അവസരം. ചിത്രത്തിന്റെ പേരിനൊപ്പം ‘ക്രോവേന്മാരും സ്രാപ്പേന്മാരും’ എന്ന ടാഗ് ലൈനും ചേർത്തിട്ടുണ്ട്. ടൊവിനോ തോമസിനെ നായകനാക്കി...
ആഷിക് അബൂ- ശ്യാം പുഷ്കരൻ ചിത്രം ‘റൈഫിൾ ക്ലബ്’ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ്
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റൈഫിൾ ക്ലബി’ന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. തോക്കുമേന്തി നിൽക്കുന്ന ദർശന രാജേന്ദ്രൻ ആണ് പോസ്റ്ററിൽ. ചിത്രത്തിന്റെ പോസ്റ്റർ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. റൈഫിൾ...
‘അയ്യർ ഇൻ അറേബ്യ’യിൽ രസിപ്പിക്കുന്ന ടീസറുമായി മുകേഷും ഉർവശിയും
ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ഷൈൻ ടോം ചാക്കോ, ദുർഗ്ഗ കൃഷ്ണ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അയ്യർ ഇൻ അറേബ്യ’യുടെ രസിപ്പിക്കുന്ന ടീസർ റിലീസായി. ടീസറിൽ മുകേഷും ഉർവശിയുമാണ് ഉള്ളത്.
ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതകഥ വെള്ളിത്തിരയില്‍; മധുര് മിത്തല്‍ സംവിധായകന്
ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസത്തില്‍ പ്രമുഖനായിരുന്ന മുത്തയ്യ മുരളീധരന്റെ ജീവിതകഥ സിനിമയാകുന്നു. ‘സ്ലം ഡോഗ് മില്യനയര്‍’ എന്ന ചിത്രത്തിലൂടെ ലോകത്തിന്റെ നിറുകയില്‍ എത്തിയ സംവിധായകന് മധുര് മിത്തല്‍ ആണ് ‘800’ എന്ന പേരില്‍ ചിത്രം പുറത്തിറക്കുന്നത്.
‘അഭിരാമി’യായി ഗായത്രി സുരേഷ്; ടീസർ റിലീസ്
മുഷ്ത്താൻ റഹ്മാൻ കരിയാടൻ സംവിധാനം ചെയ്ത് ഗായത്രി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം അഭിരാമി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിലെ ടൈറ്റിൽ റോളിൽ തന്നെയാണ് ഗായത്രി സുരേഷ് എത്തുന്നത്.