Thursday, May 1, 2025

‘പ്രിയപ്പെട്ട ആളുടെ വേര്‍പാടിനെക്കാള്‍ വലുതല്ല, അവാര്‍ഡ് – മമ്മൂട്ടി

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ മിന്നും പ്രകടനം കാഴ്ച വെച്ച മമ്മൂട്ടിയെ തേടി മികച്ച നടനുള്ള  53- മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തുന്നത്. ലിജോജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളെ ആരാധകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചതിന് തെളിവാണ് ഈ പുരസ്കാരം. എന്നാല്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നു ആഘോഷ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം.

‘പ്രിയപ്പെട്ട ആളുടെ വേര്‍പാടിനെക്കാള്‍ വലുതല്ല അവാര്‍ഡ് ആഘോഷം ‘ എന്നാണ് അദ്ദേഹം അവാര്‍ഡിനെ കുറിച്ച് പറഞ്ഞത്. അവാര്‍ഡ് പ്രഖ്യാപന സമയത്ത് നെടുമ്പാശ്ശേരി ഗോള്‍ഡ് കോഴ്സില്‍ വീച്ച് നടക്കുന്ന പുതിയ ചിത്രമായ ‘ബസൂക്ക’യുടെ ചിത്രീകരണത്തിലായിരുന്നു ഇദ്ദേഹം. കൂടാതെ അതേസമയം തന്നെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. ‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല, അത് മാധ്യമങ്ങളെ അറിയിക്കണം-‘ എന്നു അദ്ദേഹം അവാര്‍ഡ് വിവരം അന്വേഷിച്ചു വിളിച്ച നിര്‍മാതാവ് ആന്‍റോ ജോസഫിനോട് മാധ്യമങ്ങളോട് പറയാന്‍ ഏല്‍പ്പിക്കുകയായിരുന്നു.

തുടര്‍ന്നു സ്വവസതിയിലേക്ക് മടങ്ങിയ താരത്തെ കാണുവാനായി നന്‍പകല്‍ നേരത്ത് മയക്കം ‘ ചിത്രത്തിന്‍റെ സംവിധായകന്‍ ലിജോജോസ് പല്ലിശ്ശേരി എത്തിയിരുന്നു.

spot_img

Hot Topics

Related Articles

Also Read

‘രാമലീല’ക്ക് ശേഷം ‘ബാന്ദ്ര’യില്‍  ഒന്നിച്ച് ദിലീപും അരുണ്‍ ഗോപിയും; തമന്ന നായിക, ടീസര്‍ പുറത്ത്

0
ദിലീപും തമന്നയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ബാന്ദ്രയുടെ ടീസര്‍ പുറത്തിറങ്ങി. രാമലീലക്ക് ശേഷം സംവിധായകന്‍ അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര

ഉദ്വോഗജനകമായ ട്രയിലറുമായി ‘തങ്കമണി’

0
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ‘തങ്കമണി’മൂവീയുടെ ട്രയിലർ റിലീസായി. മാർച്ച് 7 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

‘ഒരു കെട്ടുകഥയിലൂടെ’എത്തുന്നു പുതുമുഖങ്ങളും; ചിത്രീകരണത്തിന് തുടക്കമായി

0
ദേശാടനപ്പക്ഷികൾ സിനിമ പ്രൊഡക്ഷന്റെ ബാനറിൽ ഇടത്തൊടി ഭാസ്കരനും സവിത മനോജും ചേർന്ന് നിർമ്മിച്ച് നവാഗതനായ റോഷൻ കോന്നി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കെട്ടുകഥയിലൂടെ’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു.

ചരിത്രം സൃഷ്ടിക്കാൻ വരുന്നു; ‘പുഷ്പ2’

0
മെഗാഹിറ്റ് തീർത്ത അല്ലു അർജുനും രശ്മിക മന്ദാനയും ഫഹദ് ഫാസിലും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘പുഷ്പ2’ കേരളത്തിൽ റിലീസിന് മുൻപ് തന്നെ 500 സ്ക്രീനുകളും കടന്നിരിക്കുന്നു. സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മൈത്രി...

ഇന്ദ്രൻസും ഷാഹീൻ സിദ്ദിഖും  പ്രധാന വേഷത്തിൽ; ചിത്രം നവംബർ 22- ന് തിയ്യേറ്ററുകളിൽ

0
ഇന്ദ്രൻസും ഷാഹീൻ സിദ്ദിഖും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ടു മെൻ ആർമി’ നവംബർ 22 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.  നിസാർ ചിത്രം സംവിധാനം ചെയ്യുന്നത്. എസ് കെ കമ്മ്യൂണിക്കേഷന്റെ ബാനറിൽ കാസിം...