Thursday, May 1, 2025

‘പ്രാവി’നെ അഭിനന്ദിച്ച് മുന്‍ എം എല്‍ എ ഷാനിമോള്‍ ഉസ്മാന്‍

പത്മരാജന്‍റെ കഥയെ മുന്‍നിര്‍ത്തി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിച്ച ‘പ്രാവി’നെ പ്രശംസിച്ചുകൊണ്ട് ഷാനിമോള്‍ ഉസ്മാന്‍. ‘നീണ്ട 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ തിയേറ്ററില്‍ കണ്ട ചിത്രം പ്രാവ്, യുഗപ്രതിഭയായ പത്മരാജന്‍റെ തൂലികയില്‍ നിന്നും പിറവികൊണ്ട കഥ എന്ന നിലയില്‍ തന്നെ ഈ ചിത്രം മലയാളമേറ്റെടുത്തിരിക്കുന്നു. പവിത്രമായ പ്രണയവും മദ്യത്തിന്‍റെ മധ്യസ്ഥതയിലുള്ള പൊറുക്കാനാകാത്ത കുറ്റകൃത്യങ്ങളും ഈ ചിത്രത്തില്‍ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്’ ഷാനിമോള്‍ ഉസ്മാന്‍ കുറിച്ചു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അമിത് ചക്കാലക്കല്‍, മനോജ് കെ യു, തകഴി രാജശേഖരന്‍, ആദര്‍ശ്  രാജ്, യാമീ സോന, സാബു മോന്‍, ഗായത്രി നമ്പ്യാര്‍, ടീന സുനില്‍, നിഷാ സാരംഗ്, ജംഷീന ജമാല്‍, അജയന്‍ തകഴി, ഡിനീ ദാനിയേല്‍, അലീന തുടങ്ങിയവര്‍ കേന്ദ്രകഥാപാത്ര ങ്ങളായി എത്തിയ ചിത്രത്തിന്‍റെ നിര്‍മാണം സി ഇ റ്റി സിനിമാസിന്‍റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ആന്‍റണി ജോയും ഗാനരചന ബി കെ ഹരിനാരായണനും സംഗീതം ബിജിപാലും എഡിറ്റിങ് ജോവിന്‍ ജോണും നിര്‍വഹിച്ചു.

spot_img

Hot Topics

Related Articles

Also Read

യവനികയ്ക്കുള്ളിലെ സംവിധായകൻ

0
സമാന്തര സിനിമകളുടെ ആദ്യകാലങ്ങളിലെ പുതിയ കാഴ്ചകളെയും അതിന്‍റെ ആഴങ്ങളെയും പ്രേക്ഷകർ അത്ഭുതത്തോടെയും തെല്ലു സംശയത്തോടെയും വെള്ളിത്തിരയിലേക്ക് വീക്ഷിച്ചു.

ബിജുമേനോൻ നായകനായി എത്തുന്ന ‘തുണ്ട്’; ട്രയിലർ റിലീസിന്

0
തല്ലുമാല, അയൽവാശി എന്നീ ശ്രദ്ധേയ സിനിമകൾക്ക് ശേഷം ആഷിക് ഉസ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തുണ്ടി’ന്റെ ട്രയിലർ റിലീസ് ചെയ്തു.

ദൃശ്യവിരുന്നൊരുക്കുവാൻ ‘പലേരിമാണിക്യം 4 k’ വീണ്ടും പ്രദർശനത്തിന്

0
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത ഹിറ്റ് സിനിമ ‘പലേരി മാണിക്യം’ പ്രദർശനത്തിനെത്തുന്നു. മമ്മൂട്ടിൽ ത്രിബിൾ റോളിലെത്തി മലയാള സിനിമയുടെ അഭിമാനത്തെ വനോളമുയർത്തിയ സിനിമയാണ് പലേരി മാണിക്യം.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഗ്ർർർർർ’ കുഞ്ചാക്കോ ബോബനും സുരാജും ഒന്നിക്കുന്ന ചിത്രം

0
പ്രേക്ഷക ശ്രദ്ധ നേടിയ എസ്ര എന്ന സിനിമയ്ക്ക്  ശേഷം ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ.

റൊമാന്‍റിക് കോമഡി ത്രില്ലറുമായി  ഷാനവാസ്; ചിത്രീകരണം ആരംഭിച്ചു

0
റൊമാന്‍റിക് കോമഡി ത്രില്ലര്‍ ചിത്രത്തില്‍ മെട്രോനഗരത്തില്‍ ജീവിക്കുന്ന മൂന്നുപേരുടെ പ്രണയകഥയാണ് പറയുന്നത്.