Thursday, May 1, 2025

പ്രവാസികളുടെ ചലച്ചിത്ര സ്വപ്നങ്ങൾക്കു ചിറക് നല്കുവാൻ ജോയ് കെ മാത്യുവിന്റെ മേൽനോട്ടത്തിൽ ഐ എം എഫ് എഫ് എ

പ്രവാസികളായ മലയാളി ചലച്ചിത്രകലാകാരന്മാർക്കായി എല്ലാ വർഷവും ഓസ്ട്രേലിയയിൽ ഒരു ഇന്റർനാഷണൽ മലയാളം  ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുവാൻ  തീരുമാനമായി. സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുള്ള അവസരമാണിത്. ഹ്രസ്വ ചിത്രങ്ങളും ഇതിൽ പരിഗണിക്കുന്നുണ്ട്. നടൻ, സംവിധായകൻ, എഴുത്തുകാരൻ, നിർമാതാവ് എന്നീ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ജോയ് കെ മാത്യുവാണു ഐ എം എഫ് എഫ് എ യ്ക്ക് (ഫിലിം ഫെസ്റ്റിവൽ ഓഫ് ഓസ്ട്രേലിയ) നേതൃത്വം വഹിക്കുന്നത്.

കേരളത്തിലെയും പ്രവാസലോകത്തെയും  പുതുമുഖങ്ങൾക്ക് അവസരം നല്കുക, കേരളത്തിന് പുറത്ത് തമാസിക്കുന്ന മലയാളി സിനിമായപ്രവർത്തകർ ചിത്രീകരണത്തിന് ആസ്ത്രേലിയയിൽ എത്തുമ്പോൾ വേണ്ടുന്ന സൌകര്യങ്ങൾ ചെയ്തുകൊടുക്കുക, കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികളുടെ ഹ്രസ്വവും ദീർഘവുമായ സിനിമകൾ ആസ്ത്രേലിയയിൽ നടക്കുന്ന മലയാളം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുക, ചെറിയ ബഡ്ജക്റ്റിൽ നിർമ്മിക്കുന്ന കുടുംബചിത്രങ്ങളും ആസ്ത്രേലിയയിൽ സംഘടിപ്പിക്കുന്ന മലയാളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുക തുടങ്ങിയവയാണ് ഐ എം എഫ് എഫ് എ മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങൾ. കൂടുതൽ വിവരങ്ങള്ക്കും സിനിമകൾ അയക്കുവാനും ഉള്ള അവസാന തീയതി 2024 ജൂലൈ 30 ആണ്.  ausmalfilmindustry@gmail.com എന്ന മെയിൽ ഐഡിയയിലേക്കാണ് അയക്കേണ്ടത്.

“2024 മാർച്ച് 31ന് ഉള്ളിൽ ഓസ്‌ട്രേലിയയിൽ ചിത്രീകരിച്ച ഹ്രസ്വ-ദീർഘ മലയാള സിനിമകളാണ് ആദ്യ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തുന്നത്. മികച്ച ചിത്രത്തിന് മാത്രമാണ് ആദ്യ വർഷങ്ങളിൽ പുരസ്‌കാരം നൽകുക. മലയാള സിനിമരംഗത്തെ പ്രശസ്തർ അടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. മികച്ച ചിത്രത്തിന്റെ സംവിധായകന് അല്ലെങ്കിൽ നിർമാതാവിന് പ്രത്യേകം രൂപകല്പന ചെയ്ത ശിൽപ്പവും ഫെസ്റ്റിവൽ വേദിയിലെത്താനുള്ള വിമാന ടിക്കറ്റും ഭക്ഷണ-താമസ സൗകര്യങ്ങളും ഐ.എം.എഫ്.എഫ്.എ. നൽകും.” സംഘാടകനായ ജോയ് മാത്യു പറഞ്ഞു. മലയാളചലച്ചിത്ര രംഗത്തെ പ്രമുഖ നിർമ്മാതാവും മരിക്കാർ ഫിലിംസിന്റെ ഉടമയുമായ ഷാഹുൽ ഹമീദ് ആണ് ഐ.എം.എഫ്.എഫ്.എ.യുടെ ലോഗോ പ്രകാശനം ചെയ്തത്. ഗോൾഡ് കോസ്റ്റിൽ സംഘടിപ്പിച്ച ചടങ്ങിലെ അദ്ധ്യക്ഷതസ്ഥാനം ജോയ് കെ മാത്യു നിർവഹിച്ചു. ആഷ, മജീഷ്, റിജോ, ശരൺ, ഇന്ദു, മാർഷൽ ജോസഫ്, വിപിൻ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



spot_img

Hot Topics

Related Articles

Also Read

മലയാളത്തിലെ നാഗവല്ലിയായി ‘ചന്ദ്രമുഖി 2‘ ല്‍ കങ്കണ- ട്രെയിലര്‍ പുറത്ത്

0
മലയാള സിനിമ കയ്യൊപ്പ് ചാര്‍ത്തിയ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്‍റെ തമിഴ് പതിപ്പ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമായ ചന്ദ്രമുഖി 2 വില്‍ നാഗവല്ലിയായി കങ്കണ റണൌട്ട് എത്തുന്നു

‘പൊൻമാനി’ൽ ബേസിൽ നായകൻ- മോഷൻ പോസ്റ്റർ പുറത്ത്

0
നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ ഒരുക്കുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ഈ ചിത്രം നിർമിക്കുന്നത്....

‘ഇനിമുതൽ കാണുന്ന സിനിമയ്ക്ക് മാത്രം പണം മുടക്കിയാൽ മതി’ നൂതന സംരംഭവുമായി സർക്കാരിന്റെ  ഒടിടി പ്ലാറ്റ് ഫോം

0
മാർച്ച് ഏഴ് മുതൽ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്‌പേസ് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്യുന്ന സിനിമ മൂന്നുദിവസംവരെയും കണ്ടുതുടങ്ങിയാൽ 72 മണിക്കൂർവരെയും ഐഡിയിൽ സൂക്ഷിക്കാം. ഒരു ഐഡിയിൽനിന്ന് മൂന്നുവ്യത്യസ്ത ഡിവൈസുകളിൽ കാണാനുമാകും.

കല്‍പനയുടെ മകള്‍ അഭിനയ രംഗത്തേക്ക്; ഉര്‍വശി പ്രധാന വേഷത്തില്‍

0
കല്‍പനയുടെ മകള്‍ ശ്രീ സംഖ്യ അഭിനയ രംഗത്തേക്ക് ആദ്യ ചുവടു വയ്ക്കുന്ന ചിത്രത്തില്‍ ഉര്‍വശിയും പ്രധാന കഥാപാത്രമായി എത്തുന്നു. മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളികള്‍ക്ക് ചിരപരിചിതനായ നടന്‍ ജയന്‍ ചേര്‍ത്തല എന്ന രവീന്ദ്ര ജയന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്

ഇന്ദ്രൻസും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങൾ; ‘കനകരാജ്യ’ത്തിന്റെ ട്രയിലർ പുറത്ത്

0
അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിച്ച് ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മൂവി ‘കനകരാജ്യ’ത്തിന്റെ ട്രയിലർ പുറത്തിറങ്ങി.