Saturday, March 7, 2026

പ്രദര്‍ശനത്തിനെത്തി ‘അവകാശികള്‍’ ടി ജി രവിയും ഇര്‍ഷാദും ജയരാജ് വാര്യരും പ്രധാന കഥാപാത്രങ്ങള്‍

അതിഥിതൊഴിലാളികളുടെ പ്രശ്നങ്ങളും കേരളത്തിലെ ഗ്രാമീണ ജീവിത സംഘര്‍ഷങ്ങളും പ്രമേയമായി വരുന്ന ചിത്രം ‘അവകാശികള്‍’ പ്രദര്‍ശനം തുടരുന്നു. അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ടി ജി രവിയുടെ 250- മത്തെ ചിത്രമാണ് അവകാശികള്‍. ചിത്രം ഐസ്ട്രീം, ഒ ടി ടി പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം എന്‍ അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടി ജി രവി, ഇര്‍ഷാദ്, സോഹന്‍ സീനു ലാല്‍, ജയരാജ് വാരിയര്‍, വിനയ്, ബേസില്‍ പാമ, സാജു നവോദയ, അഞ്ജു അരവിന്ദ്, അനൂപ് ചന്ദ്രന്‍, കുക്കു പരമേശ്വരന്‍, എം എ നിഷാദ്, വാല്‍ക്കണ്ണാടി ജോയ്, തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ആയില്യന്‍ കരുണാകരനും വിനു പട്ടാട്ടും ആണ് ഛായാഗ്രഹണം. എഡിറ്റിങ് അഖില്‍ ആര്‍, റഫീഖ് അഹമ്മദ്, കൌസ്തവ് ഭരദ്വാജ്, പാര്‍വതി ചന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് മിനിഷ് തമ്പാന്‍, ബാബാജിത് സംഗീതം നല്‍കുന്നു. 

spot_img

Hot Topics

Related Articles

Also Read

‘ഒരു അന്വേഷണത്തിന്റെ തുടക്കം;’ പൂജചടങ്ങുകൾ നടന്നു

0
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ പി ഡബ്ല്യു ഡി റസ്റ്റ് ഹൌസിൽ വെച്ച് നടന്നു.

‘മേപ്പടിയാ’ന് ശേഷം വിഷ്ണു മോഹൻ; മേതിൽ ദേവികയും ബിജുമേനോനും ഒന്നിക്കുന്ന ‘കഥ ഇന്നുവരെ’ ചിത്രീകരണം പൂർത്തിയായി

0
ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘കഥ ഇന്നുവരെ’ ചിത്രീകരണം പൂർത്തിയാക്കി. ചിത്രത്തിൽ പ്രശസ്ത നർത്തകി മേതിൽ ദേവികയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

എം ടിയുടെ ഓർമകളിൽ മോഹൻലാൽ

0
മഴ തോർന്നപോലെയുള്ള ഏകന്തതയാണ് ഇപ്പോൾ എൻ്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന...

‘യമുന’യെ തേടി ആരാധകര്‍; നദികളില്‍ സുന്ദരിയാരെന്ന സസ്പെന്‍സുമായി പുത്തന്‍  പോസ്റ്റര്‍

0
പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് കൊണ്ട് നദികളില്‍ സുന്ദരി യമുനയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മുഖം വെളിപ്പെടുത്താത്ത നായികയുടെ പോസാണ് പോസ്റ്ററില്‍ ശ്രദ്ധേയം. നദികളില്‍ സുന്ദരി ആരെന്ന സസ്പെന്‍സ് ഒളിപ്പിച്ചിരിക്കുകയാണ് പോസ്റ്ററുകളില്‍.

‘വർഷങ്ങൾക്ക് ശേഷം’ റംസാൻ- വിഷു മാസങ്ങളിൽ തിയ്യേറ്ററുകളിലേക്ക്

0
വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ റംസാൻ- വിഷു ആഘോഷങ്ങളോടനുബന്ധിച്ച് ഏപ്രിൽ മാസം തിയ്യേറ്ററുകളിൽ റിലീസിനെത്തും.