Thursday, May 1, 2025

‘പ്രതിമുഖം’ ട്രെയിലർ പുറത്ത്

പുറമെ പുരുഷനും അകമേ സ്ത്രീയുടെ മനസ്സുമായി ജീവിക്കുന്ന മധു എന്ന ചെറുപ്പക്കാരന്റെ ജീവിതകഥ പറയുന്ന ചിത്രം ‘പ്രതിമുഖം’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. തിരുവല്ല കേന്ദ്രീകൃതമായ ദോഹ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വൽസിന്റെ ഏറ്റവും പുതിയ സംരഭമാണിത്. പത്തനംതിട്ട ജില്ല കളക്ടറും സംവിധായകൻ ബ്ലെസ്സിയും ചേർന്ന് ട്രയിലറിന്റെ പ്രകാശനകർമ്മം നിർവഹിച്ചു.

നവാഗതനായ വിഷ്ണു പ്രസാദിന്റേതാണ് കഥയും തിരക്കഥയും സംവിധാനവും. മോഹൻ അയിരൂർ, കെ എം വർഗീസ്, ലൂക്കോസ് കെ ചാക്കോ, എ കെ ഉസ്മാൻ, എന്നിവരാണ് ചിത്രത്തിന്റ നിർമാതാക്കൾ. സിദ്ധാർഥ് ശിവ, സുധീഷ്, മുന്ന, രാജീവ് പിള്ളൈ, പൂത്തില്ലം ഭാസി, ഹരിലാൽ കോട്ടയം, കവിരാജ് തിരുവല്ല, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

spot_img

Hot Topics

Related Articles

Also Read

മലയാള സിനിമയുടെ നാഴികക്കല്ല്; പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു

0
മലയാള സിനിമാ ചരിത്രത്തിന് പുതുവഴിവെട്ടിത്തെളിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു. 73- വയസ്സായിരുന്നു. സംവിധായകനായി തുടക്കമിടും മുൻപെ സിനിമയിൽ അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്  ഛായാഗ്രാഹകനായിട്ടാണ്. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം...

2024-  ഐ ഐ എഫ് എ തെന്നിന്ത്യൻ ചലച്ചിത്ര ആഘോഷം അബുദാബിയിൽ

0
2024- ലെ ഐ ഐ എഫ് എ തെന്നിന്ത്യൻ ചലച്ചിത്ര ആഘോഷം സെപ്തംബർ 6, 7 തീയ്യതികളിൽ അബുദാബിയിലെ യാസ് ഐലഡിൽ വെച്ച് നടക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, എന്നീ നാലുഭാഷകളിലെ സിനിമകൾ 2024 ജൂൺ 4 വരെ നോമിനേഷന് നൽകാം.

മികച്ച നടനായി പൃഥ്വിരാജ്, ഉർവശിക്കും ബീന ആർ. ചന്ദ്രനും മികച്ച നടിക്കുള്ള അംഗീകാരം- പുരസ്കാരനിറവിൽ തിളങ്ങി ‘ആടുജീവിതം’

0
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍...

മലയാള സിനിമയ്ക്ക് ചരിത്രനേട്ടവുമായി ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി എമ്പുരാൻ; ആദ്യ ബുക്കിങ്ങിൽ നേടിയത് 50 കോടി

0
മലയാള സിനിമയിൽ ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് പൃഥിരാജ് സംവിധാനം ചെയ്ത്  മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന എമ്പുരാൻ. അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യദിനത്തിൽ തന്നെ 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. ഈ ആഴ്ചയിൽ ഗ്ലോബൽ കളക്ഷൻ 80...

കാര്‍ത്തികേയ 2 നു ശേഷം ഒരുങ്ങുന്ന നിഖില്‍ ചിത്രം ‘സ്വയംഭൂ’ ഷൂട്ടിങ് ആരംഭിച്ചു

0
നിഖില്‍ നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം കര്‍ത്തികേയ 2 നു ശേഷം ‘സ്വയംഭൂ’ എത്തുന്നു. ചിത്രത്തില്‍ സംയുക്തയാണ് നായികയായി എത്തുന്നത്.