പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡീയസ് ഈറേ’ യുടെ ടീസർ പുറത്ത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വി നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. രാഹുൽ സദശിവന്റേത് തന്നെയാണ് തിരക്കഥ.
ഒരു ഹൊറർ ചിത്രമാണ് ഡീയസ് ഈറേ’. ഭ്രമയുഗമാണ് മുൻപ് ഇവര് നിർമ്മിച്ച മറ്റൊരു ശ്രദ്ധേയ ചിത്രം. ‘ക്രോധത്തിന്റെ ദിനം’ എന്നാണ് ഡീയസ് ഈറേ’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഛായാഗ്രഹണം ഷെഹനാദ് ജലാൽ ഐ എസ് സി, സംഗീതം ക്രിസ്റ്റോ സേവ്യർ, എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി.







