Saturday, March 7, 2026

പുത്തൻ പോസ്റ്ററുമായി അൻപോട് ‘കണ്മണി’

അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ കൺസെപ്റ്റ്  പോസ്റ്റർ പുറത്തിറങ്ങി. ക്രിയേറ്റീവ് ഫിക്ഷന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്.

അനീഷ് കൊടുവള്ളിയുടേതാണ് രചന. മാല പാർവതി, അൽത്താഫ്  സലീം, നവാസ് വള്ളിക്കുന്ന്, ഭഗത് മാനുവൽ, മൃദുൽ നായർ, ഉണ്ണി രാജ, ജോണി ആൻറണി എന്നിവർ മറ്റ് കഥാപാത്രങ്ങളായും എത്തുന്നു. ഛായാഗ്രഹണം സരീൻ രവീന്ദ്രൻ, എഡിറ്റിങ് സുനിൽ എസ്. പിള്ള, വരികൾ മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി. നവംബറിൽ ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

spot_img

Hot Topics

Related Articles

Also Read

സിനിമ- നാടകനടന്‍ വി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

0
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന സിനിമയിലെ പരമേശ്വരന്‍ നായര്‍ അഭിനയിച്ച വെളിച്ചപ്പാടിന്‍റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. കൂടാതെ സന്തോഷ് ശിവന്‍റെ ഇംഗ്ലിഷ് ചിത്രത്തിലും വേഷം ചെയ്തു. ദൂരദര്‍ശന്‍ അടക്കമുള്ള നിരവധി  ടെലിവിഷന്‍ സീരിയലുകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സെക്കന്റ് ലുക്ക് പോസ്റ്ററുമായി  ‘പാലും പഴവും’

0
കോമഡി എന്റർടൈനർ ചിത്രം ‘പാലും പഴവും’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്ത് 23 ന് ചിത്രം തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തും. എത്തും. മീരാ ജാസ്മിനും അശ്വിൻ...

ഏറ്റവും പുതിയ ടീസറുമായി ‘ലോകഃ- ചാപ്റ്റർ വൺ: ചന്ദ്ര’

0
കല്യാണി പ്രിയദർശനും നസ്ലിൻ ഗഫൂറും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ലോകഃ- ചാപ്റ്റർ വൺ: ചന്ദ്ര’യുടെ ടീസർ റിലീസായി. ‘ലോകഃ’ എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ് സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’....

‘എന്ന് സ്വന്തം പുണ്യാളൻ’ 2025- ജനുവരിയിൽ പ്രേക്ഷകരിലേക്ക്

0
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി പത്തിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മാജിക്...

രാജേഷ് രവിയുടെ ചിത്രം ‘സംശയം’ മോഷൻ പോസ്റ്റർ പുറത്ത്

0
1895 സ്റ്റുഡിയാസിന്റെ ബാനറിൽ സുരാജ് പി എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘സംശയം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. അഭിനേതാക്കളുടെ ഫോട്ടോ ഇല്ലാതെ പുറത്തിറങ്ങിയ പോസ്റ്റർ...