Thursday, May 1, 2025

പുത്തൻ ട്രയിലറുമായി ‘പെരുമാനി’

പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുമാനി’യുടെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസ് ആണ് ട്രയിലർ റിലീസ് ചെയ്തത്. സണ്ണി വെയ്ൻ, ലുക് മാൻ അവറാൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. സണ്ണി വെയ്നും അലൻസിയറും പ്രധാനകഥാപാത്രമായി മജു സംവിധാനം ചെയ്ത ചെയ്ത ഹിറ്റ് സിനിമ ‘അപ്പന്’ ശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രമാണ് പെരുമാനി. മജു തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിൽ നിർമ്മാണവും ചെയ്യുന്നു. ഒരു ഫാന്റസി ഡ്രാമ കൂടിയാണ് പെരുമാനി.

സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ, വിനയ് ഫോർട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. പോസ്റ്ററിൽ വലിയ ആമയുടെ ചിത്രമാണ് മറ്റൊരു പ്രത്യേകത. മെയ് മാസത്തിൽ ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ദീപ തോമസ്, നവാസ് വള്ളിക്കുന്ന്, രാധിക രാധാകൃഷ്ണൻ, ഫ്രാങ്കോ, വിജിലേഷ് തുടങ്ങിയവർ ആണ് മറ്റ് പ്രാധാന കഥാപാത്രങ്ങൾ. ഛായാഗ്രഹണം മനേഷ് മാധവൻ, സംഗീതം ഗോപി സുന്ദർ, ഗാനരചന മുഹ്സിൻ പെരാരി.

spot_img

Hot Topics

Related Articles

Also Read

റിലീസിന്‍റെ രണ്ടാം ദിനവും ഹൌസ് ഫുള്‍; ഡീഗ്രേഡിങ്ങിനെ കടത്തിവെട്ടി കിങ് ഓഫ് കൊത്ത

0
സൂപ്പര്‍ ഹിറ്റ് എന്ന അഭിപ്രായം എങ്ങുനിന്നും വന്നതോടെ കിങ് ഓഫ് കൊത്ത ഡീഗ്രേഡിങ്ങിനെ കടത്തിവെട്ടി.

ആക്ഷേപഹാസ്യവുമായി ജലധാര പമ്പ് സെറ്റ്; തിയ്യേറ്ററില്‍ ചിരിപ്പൂരമൊരുക്കി പ്രേക്ഷകര്‍

0
നര്‍മത്തിലൂടെ ആളുകളെ ഒരുപോലെ ചിരിപ്പിക്കാന്‍ കഴിയുക എന്നത് ശ്രമകരമായ ജോലിയാണ്, കഴിവും വേണം. ഇത് രണ്ടും ഒത്തിണങ്ങിയ അഭിനേതാക്കളാണ് ഇന്ദ്രന്‍സും ഉര്‍വശിയും.

ഏറ്റവും പുതിയ ട്രയിലറുമായി ‘ആഭ്യന്തര കുറ്റവാളി’ 

0
നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ചിത്രത്തിൽ പ്രധാനകഥാപാത്രമായി ആസിഫലി എത്തുന്നു.  ഒരു റിയലിസ്റ്റിക് കോമഡി ഫാമിലി...

ധ്യാൻ ശ്രീനിവാസനും ദിവ്യപിള്ളയും ഒന്നിക്കുന്ന ചിത്രം ‘ഐഡി’ തിയ്യേറ്ററുകളിലേക്ക്

0
എസ്സാ എന്റർടൈമെന്റിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഐഡി വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. The fake എന്ന ടാഗ്...

മലൈക്കോട്ടൈ വാലിബൻ; ട്രെയിലർ ഉടൻ

0
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ടീസർ ഉടൻ പുറത്തിറങ്ങും. ഡിസംബർ 6 ന് വൈകീട്ട് അഞ്ചുമണിക്ക് ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്യുമെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.