Saturday, March 7, 2026

പുത്തൻ ട്രയിലറുമായി ‘ധീരൻ’

ചിയേഴ്സ് എന്റർടൈമെന്റിന്റെ ബാനറിൽ ലക്ഷ്മി മേനോനും ഗണേഷ് മേനോനും ചേർന്ന് നിർമ്മിക്കുന്ന’ ധീരൻ’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി. ഒരു ഫൺ ആക്ഷൻ എന്റർടയിമെന്റ് മൂവിയാണ് ധീരൻ. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ദേവദത്ത്  ഷാജിയാണ്. ഭീഷ്മപർവം ആണ് ഇദ്ദേഹം മുൻപ് സംവിധാനം ചെയ്ത സിനിമ. ജൂലൈ മാസം ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

രാജേഷ് മാധവൻ ചിത്രത്തിൽ നായകനായും അശ്വതി മനോഹരൻ നായികയായും എത്തുന്നു. ജഗദീഷ്, സുധീഷ്, മനോജ്. കെ ജയൻ, സിദ്ധാർഥ് ഭരതൻ, ശബരീഷ് വർമ്മ, അശോകൻ, ഇന്ദുമതി മണികണ്ഠൻ, അരുൺ ചെറുകാവിൽ, വിജയ സദൻ, ഗീതി സംഗീത, അമ്പിളി, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ്. സംഗീതം മുജീബ്, എഡിറ്റിങ് ഫിൻ ജോർജ്ജ് വർഗീസ്, വരികൾ വിനായക് ശശികുമാർ.

spot_img

Hot Topics

Related Articles

Also Read

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സാത്താൻ’; സാത്താൻ സേവകരുടെ കഥ പറയുന്ന ചിത്രം

0
മൂവിയോള എന്റർടൈമെന്റിന്റെ ബാനറിൽ ബാനറിൽ കെ എസ് കാർത്തിക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘സാത്താന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘വർഷങ്ങൾക്ക് ശേഷം’ ഒന്നിച്ച് പിറന്നാൾ ദിനം ആഘോഷമാക്കി ധ്യാനും പ്രണവും

0
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും നിവിൻ പോളിയും പ്രധാന വേഷത്തിലെത്തുന്ന സിനിമ എന്ന സവിശേഷത കൂടിയുണ്ട് ‘വർഷങ്ങൾക്ക് ശേഷം’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്.

‘തിരിച്ചുവന്ന യജമാനനെ കണ്ട നായയെപ്പോലെയാണ് കൊത്ത’- ഹീറോയായി തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍

0
അഭിലാഷ് ജോഷി ഭാവിയില്‍ മികച്ച സിനിമകള്‍ സമ്മാനിച്ചേക്കാവുന്ന നല്ലൊരു സംവിധായകനായി ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയോടെയാണ് കിങ് ഓഫ് കൊത്ത കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും തിയ്യേറ്റര്‍ വിട്ടുമടങ്ങാനാകുക. ദുല്‍ഖറിന്‍റെ കൊത്തയിലെ രാജാവായുള്ള കടന്നുവരവ് ഇനിയും ഗംഭീര സിനിമകളെ, കഥാപാത്രങ്ങളെ അദ്ദേഹത്തില്‍ നിന്നും ലഭിച്ചേക്കാമെന്ന പ്രതീക്ഷയും തരുന്നു.

‘ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്സ്’ ജനുവരി 23- ന് തിയ്യേറ്ററുകളിലേക്ക്

0
ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രം ജനുവരി 23- ന് റിലീസ് ചെയ്യും. കോമഡിക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന...

‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
നാദിർഷ സംവിധാനം ഏറ്റവും പുതിയ ചിത്രം  ‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ് നായകനായി എത്തുന്നത്.