Thursday, May 1, 2025

പുത്തൻ ട്രയിലറിൽ കോമഡിയുമായി ഡാൻസ് പാർട്ടി

ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി തുടങ്ങിയവർ പ്രധാന റോളിൽ എത്തുന്ന ‘ഡാൻസ് പാർട്ടിയുടെ ഏറ്റവും പുതിയ ട്രയിലർ പുറത്ത് വിട്ടു. കഴിഞ്ഞ തവണ ഇറങ്ങിയ ട്രയിലറിൽ കിടിലൻ ഡാൻസ് പെർഫോമൻസ് ആണ് പ്രേക്ഷകർ ആസ്വദിച്ചതെങ്കിൽ ഇത്തവണ ചിത്രത്തിലെ കോമഡി രംഗങ്ങളാണ് ഉള്ളത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാലിന്റെതാണ് രചനയും സംവിധാനവും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി. ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ഡാൻസ് പാർട്ടി.

രാഹുൽ രാജ് സംഗീതം നിർവഹിച്ച ‘ദമാ ദമാ’ എന്ന ഗാനമാണ് റിലീസായത്. കൂടാതെ ബിജിപാൽ, v3കെ എന്നിവരും സംഗീതം പകർന്ന ഗാനങ്ങളും  ചിത്രത്തിൽ ഉണ്ട്. സംവിധായകരായ ബി ഉണ്ണികൃഷ്ണൻ, അജയ് വാസുദേവ്, ഷാഫി, തുടങ്ങിയ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. സന്തോഷ് വർമ്മ, മല്ലു രാപ്പർ, ഫെജോ, നിഖിൽ എസ് മറ്റത്തിൽ, തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയത്. ലെന, ഫുക്രു, അഭിലാഷ് പട്ടാളം, നാരായണൻ കുട്ടി, സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, അമര എസ് പല്ലവി, ജാനകി ദേവി, ജിനി, സുശീൽ, അഡ്വ: വിജയകുമാർ, തുടങ്ങിയവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ബിനു കുര്യൻ, എഡിറ്റിങ് വി സാജൻ. ഡിസംബർ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.

spot_img

Hot Topics

Related Articles

Also Read

മലയാള ചലച്ചിത്ര സൌഹൃദ വേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

0
മലയാള ചലച്ചിത്ര സൌഹൃദ വേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സാമൂഹിക പ്രസക്തിയുള്ള കുടുംബ ചിത്രമായി ;ജാനകി ജാനേ’ തിരഞ്ഞെടുത്തു. മികച്ച ചലച്ചിത്ര പ്രതിഭാ പുരസ്കാരങ്ങൾ സംവിധായകൻ വി എം വിനു, നിർമ്മാതാവും നടനുമായ എ വി അനൂപ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.

അഗ്നിയിൽ വിലയം പ്രാപിച്ച് ഭാവഗായകൻ; പാടിയ പാട്ടുകളെന്നും നെഞ്ചിലേറ്റും വരുംകാലവും

0
മലയാളികൾക്കിടയിൽ പാട്ടിന്റെ നിത്യവസന്തം തീർത്ത ഭാവഗായകനു ഒടുവിൽ പാലിയം ശ്മാശാനത്തിൽ അന്ത്യവിശ്രമം. പാട്ടിൽ ആർദ്രഭാവത്തിന്റെ തേനും വയമ്പും തീർത്ത പി. ജയചന്ദ്രൻ എന്ന അനശ്വര ഗായകൻ ഇനി ഓർമ്മ. തറവാട് വീടായ ചേന്ദമംഗലം...

ആശീര്‍വാദിന്‍റെ നിര്‍മ്മാണത്തില്‍ ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ‘നേര്’ ഷൂട്ടിംഗ് ആരംഭിച്ചു

0
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന നേരിന്‍റെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിച്ചു.

ജയിൻ ക്രിസ്റ്റഫർ മൂവി ‘കാത്ത് കാത്തൊരു കല്യാണം’ തിയേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു

0
ഭ്രമരം, പളുങ്ക്, ഛോട്ടാമുംബൈ, മായാവി, തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി അഭിനയിച്ചുകൊണ്ട് ശ്രദ്ധനേടിയ താരമാണ് ടോണി സിജിമോൻ.

കാര്‍ത്തികേയ 2 നു ശേഷം ഒരുങ്ങുന്ന നിഖില്‍ ചിത്രം ‘സ്വയംഭൂ’ ഷൂട്ടിങ് ആരംഭിച്ചു

0
നിഖില്‍ നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം കര്‍ത്തികേയ 2 നു ശേഷം ‘സ്വയംഭൂ’ എത്തുന്നു. ചിത്രത്തില്‍ സംയുക്തയാണ് നായികയായി എത്തുന്നത്.