Saturday, March 7, 2026

പുതിയ ടീസറുമായി  ‘മുറ’

സിനിമാ മേഖലയിൽ പ്രമുഖ നിർമ്മാണ- വിതരണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിച്ച് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ടീസർ റിലീസ് ചെയ്തു. തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കഥാപശ്ചാത്തലമായതിനാൽ ചിത്രത്തിലെ മിക്ക അഭിനേതാക്കളും തിരുവനന്തപുരത്തുകാരാണ്. കപ്പേള എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വ്യത്യസ്തമായ പ്രേമയവുമായാണ്  മുഹമ്മദ് മുസ്തഫ മുറയുമായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ രചന സുരേഷ് ബാബു നിർവ്വഹിക്കുന്നു.

മാല പാർവതി, യെദു കൃഷ്ണ, ഹ്രിദ്ധു ഹാറൂൺ, സുരാജ് വെഞ്ഞാറമ്മൂട്, കനി കുസൃതി, കണ്ണൻ നായർ, അനുജിത് കണ്ണൻ, ജോബിൻ ദാസ്, വിഘ്നേശ്വർ സുരേഷ്, സിബി ജോസഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ഫാസിൽ, എഡിറ്റിങ് ചമൻ ചാക്കോ, സംഗീതം മിഥുൻ മുകുന്ദൻ. മധുരൈ, ബാംഗ്ലൂർ, തെങ്കാശി തുടങ്ങിയ ഇടങ്ങളാണ് ലൊക്കേഷനുകൾ. തിരുവനന്തപുരത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

ഡിസംബറിൽ റിലീസാകാനൊരുങ്ങി ‘ഡാൻസ് പാർട്ടി’

0
രാഹുൽ രാജും ബിജിപാലും സംഗീതം ചിട്ടപ്പെടുത്തിയ  ആറ് പാട്ടുകളാണ് ചിത്രത്തിൽ ഉള്ളത്. ഇതിൽ മൂന്നു ഗാനങ്ങൾ ഡാൻസുമായി ബന്ധപ്പെട്ടതാണ്. ദക്ഷിണേന്ത്യൻ കൊറിയോഗ്രാഫറായ ഷരീഫ് മാസ്റ്ററാണ് നൃത്തം ഒരുക്കിയിരിക്കുന്നത്

പുത്തന്‍ ട്രെയിലറുമായി രാമചന്ദ്ര ബോസ് & കോ; നന്‍മയുള്ള കൊള്ളക്കാരന്‍റെ കഥ

0
ഓണത്തിന് റിലീസാവാന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളി നായകനായി എത്തി ഹനീഫ് ആദേനി സംവിധാനം ചെയ്ത രാമചന്ദ്ര ബോസ് & കോ. ഇപ്പോള്‍ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ട്രയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

പുതിയ ഭാവത്തിലും വേഷപ്പകർച്ചയിലും പൃഥ്വിരാജും ബേസിലും; ‘ഗുരുവായൂരമ്പലനടയിൽ’ ടീസർ റിലീസ്

0
'ജയ ജയ ജയ ഹേ ‘ എന്ന സൂപ്പർ ഹിറ്റ് ജനപ്രിയ ചിത്രത്തിന് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

സിനിമ നിർമ്മാതാവ് ചക്യേത്ത് തങ്കച്ചൻ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

0
വളരെ കാലത്തെ പ്രയത്നത്തിനൊടുവിൽ നിർമ്മിച്ച സിനിമ പുറത്തിറങ്ങാനിരിക്കവേ ആണ് അപ്രതീക്ഷിത വിയോഗം. 52 വയസ്സായിരുന്നു.

പുത്തൻ ട്രയിലറുമായി ‘ഗ്ർർ’; ചിരിപ്പിച്ച് കുഞ്ചാക്കോയും സുരാജും

0
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ഗ്ർർർർർ’ എന്ന ചിത്രത്തിന്റെ രസിപ്പിക്കുന്ന ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി.