Saturday, March 7, 2026

പിറന്നാൾ ദിനത്തിൽ ‘തലവൻ’ മേക്കോവർ വീഡിയോയുമായി ആസിഫ് അലി

ആസിഫലിയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ മേക്കോവർ വീഡിയോയുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബിജുമേനോനും ആസിഫ് അലിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് തലവൻ. ജിസ് ജോയ് സംവിധാനം ചെയ്ത് ബിജുമേനോനും ആസിഫ് അലിയും പോലീസ് ഒഫീസർമാരായി എത്തുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രമാണ്  ‘തലവൻ’.

അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്ററൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ദിലീഷ് പോത്തൻ, മിയ, അനുശ്രീ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ജോജി കെ ജോൺ, ബിലാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട്, എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം ശരൺ വേലയുധൻ, എഡിറ്റിങ് സൂരജ് ഇ എസ്.

spot_img

Hot Topics

Related Articles

Also Read

ബിജു മേനോൻ- ആസിഫ് അലി കൂട്ടുകെട്ട്; ‘തലവൻ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
അനുരാഗ കരിക്കിൻ വെള്ളം, വെള്ളി മൂങ്ങ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലെ ബിജു മേനോൻ- ആസിഫ് അലി കോംബോ ഇരുകൈകളും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരുന്നു. തലവനും നിരാശപ്പെടുത്തില്ല എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ദിലീപ് നായകനായി എത്തുന്ന ചിത്രം ‘ഭ ഭ ബ’ യുടെ പോസ്റ്റർ പുറത്ത്

0
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ‘ഭ ഭ ബ’ യുടെ (ഭയം ഭക്തി ബഹുമാനം) പോസ്റ്റർ റിലീസായി. ദിലീപ് ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കർ...

ജോജു ജോർജ്ജിന്റെ ‘പണി’ ഇനി ഒടിടിയിൽ  

0
നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’ ഇനി ഒടിടിയിൽ കാണാം.   ജനുവരി 16-മുതൽ സോണി ലൈവിൽ സ്ട്രീമിങ് ആരംഭിക്കും. സൂപ്പർ...

‘പ്രാവിൻ കൂട് ഷാപ്പു’മായി ശ്രീരാജ് ശ്രീനിവാസൻ; ചിത്രീകരണം ആരംഭിച്ചു

0
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പി’ന്റെ ചിത്രീകരണം തൃശ്ശൂരും എറണാകുളത്തും ആരംഭിച്ചു.

സോണിയ അഗര്‍വാളും ജിനു ഇ തോമസും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ‘ബിഹൈന്‍ഡി’ന്‍റെ സെക്കന്‍ഡ്  ലുക്ക് പോസ്റ്റര്‍ പുറത്ത്

0
അമന്‍ റാഫി സംവിധാനം ചെയ്ത് പാവക്കുട്ടി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിക്കുന്ന ചിത്രം ‘ബിഹൈഡി’ന്‍റെ സെക്കന്‍ഡ്  ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷിജു ജിനു തന്നെയാണ് ചിത്രത്തിന് തിരക്കഥയും നിര്‍വഹിച്ചത്.