Thursday, May 1, 2025

പിറന്നാള്‍ ദിനത്തില്‍ ‘ഗരുഡന്‍’ പറന്നിറങ്ങി; ആഘോഷിച്ച് ബിജുമേനോനും അണിയറപ്രവര്‍ത്തകരും

ബിജുമേനോന്‍റെ പിറന്നാള്‍ ദിനത്തിനോടനുബന്ധിച്ച് പുതിയ ചിത്രം ’ഗരുഡ’ന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി. ബിജുമേനോന്‍റെ ഫോട്ടോയാണ് ചിത്രത്തില്‍ ഉള്ളത്. സുരേഷ് ഗോപിയും ബിജുമേനോനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഗരുഡന്‍. മാജിക് ഫ്രൈംസിന്‍റെ ബാനറില്‍ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് മിഥുന്‍ മാനുവലിന്‍റെതാണ് തിരക്കഥ. അഞ്ചാം പാതിരയാണ് മിഥുന്‍ മുന്‍പ് തിരക്കഥ എഴുതി  ശ്രദ്ധേയമായ ചിത്രം.

ചിത്രത്തില്‍ കേരള ആംഡ് പോലീസ് കമാന്‍റന്‍റ് ഹരീഷ് മാധവന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുമ്പോള്‍ നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷത്തില്‍ ബിജുമേനോനും എത്തുന്നു. ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന ’ഗരുഡ’ന്‍റെ ഷൂട്ടിങ്ങ് കൊച്ചിയിലും ഹൈദരാബാദിലും പൂര്‍ത്തിയാക്കി. സിദ്ദിഖ്, ദിലീഷ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍, മാളവിക, മേജര്‍ രവി, ചൈതന്യ പ്രകാശ്, ജോസുകുട്ടി, ജെയ്സ് ജോസ്, അഭിരാമി, ദിവ്യ പിള്ള, ബാലാജി ശര്‍മ്മ, അര്‍ജുന്‍ നന്ദകുമാര്‍, തലൈവാസല്‍ വിജയ്, രഞ്ജിത് കങ്കോല്‍, തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സംഗീതം ജെയ്ക്‍സ് ബിജോയിയും എഡിറ്റിങ് ശ്രീജിത്ത് സാരംഗും നിര്‍വഹിക്കുന്നു. ചിത്രം ഉടനെ തിയ്യേറ്ററുകളിലേക്ക് എത്തും.

spot_img

Hot Topics

Related Articles

Also Read

ഭരത് ഗോപി പുരസ്കാരം സലീം കുമാറിന്

0
മാനവസേവ വെൽഫെയർ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്കാരം നടൻ സലീംകുമാറിന് ലഭിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

‘എന്ന് സ്വന്തം പുണ്യാളൻ’ 2025- ജനുവരിയിൽ റിലീസ്

0
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരിയിൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മാജിക് ഫ്രയിംസിന്റെ...

രാഷ്ട്രീയ കേരളത്തെ അസ്വസ്ഥമാക്കിയ ‘തങ്കമണി കൊലക്കേസ്’; ടീസർ റിലീസ്

0
എൺപതുകളുടെ പകുതിയിൽ കേരളരാഷ്ട്രീയത്തെ അസ്വസ്ഥമാക്കിയ കേസാണ് ഇടുക്കിയിൽ നടന്ന തങ്കമണി കൊലക്കേസ്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൌധരി, ഇഫാർ മീഡിയയയുടെ ബാനറിൽ റാഫി മതിര തുടങ്ങിയവരാണ് സിനിമ നിർമ്മിക്കുന്നത്.

പീറ്റര്‍ ഹെയ് നും വിഷ്ണു ഉണ്ണികൃഷ്ണനും എത്തുന്ന ‘ഇടിയന്‍ ചന്തു’വിന്‍റെ ചിത്രീകരണം തുടങ്ങി

0
പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയൊഗ്രാഫറും വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനുമായി എത്തുന്ന ചിത്രം ഇടിയന്‍ ചന്തുവിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ലാല്‍ മീഡിയയില്‍ നടന്നു

മോഹന്‍ലാലിന്‍റെ വൃഷഭ; എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായി നിക് തര്‍ലോ

0
ഹോളിവുഡ് രൂപമാതൃകയില്‍ നിര്‍മിക്കപ്പെടുന്ന മോഹന്‍ലാല്‍ ചിത്രം വൃഷഭ സഹ്റ എസ് ഖാന്‍റെയും ഷനായ കപൂറിന്‍റെയും പാന്‍ ഇന്ത്യന്‍ തലത്തില്‍ ലോഞ്ച് ചെയ്യുന്നതിനു എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായി നിക് തര്‍ലോ എത്തുന്നു.