Thursday, May 1, 2025

പഥേർ പാഞ്ചാലിയിലെ നായിക ഉമാ ദാസ് ഗുപ്ത അന്തരിച്ചു

ഇന്ത്യൻ സിനിമയിൽ ദൃശ്യഭാഷയ്ക്ക് വഴിത്തിരിവായ സൂപ്പർ ഹിറ്റ് ക്ലാസ്സിക് ചിത്രമായ സത്യജിത് റായിയുടെ പഥേർ പാഞ്ചാലിയിലെ ദുർഗ്ഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉമാ ദാസ് ഗുപ്ത അന്തരിച്ചു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ കൊല്ക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദത്തെ തുടർന്ന് കുറച്ചു വർഷങ്ങളായി ചികിത്സയിലായിരുന്നു. ബംഗാളിലെ ആനന്ദ് ബസാർ പത്രികയിലൂടെ ബന്ധുവും നടനും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീത് ചക്രബർത്തിയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച വൈകീട്ട തന്നെ കിയോരതല ശ്മശാനത്തിൽ വെച്ച് ഭൌതികശരീരം സംസ്കരിക്കുമെന്ന് ബന്ധുക്കൾ റിപ്പോർട്ടു ചെയ്തു.

spot_img

Hot Topics

Related Articles

Also Read

മഹിമ- ഷെയ്ൻ മൂവി ‘ലിറ്റിൽ ഹെർട്സ്’ ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ

0
പ്രേക്ഷകർക്കിടയിൽ ജനപ്രിയത നേടിയ ആർ ഡി  എക്സിന് ശേഷം മഹിമയും ഷെയ്ൻ നിഗവും ഒന്നിക്കുന്ന  പുതിയ ചിത്രം ‘ലിറ്റിൽ ഹെർട്സ്’ ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

ആവേശമായി ‘പ്രേമലു 2’- രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ

0
മലയാള സിനിമയും ഇതര ഭാഷസിനിമ പ്രേമികളേയും ആവേശം കൊള്ളിച്ച പ്രേമലു മൂവിയുടെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് എ ഡി യാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പി ജി പ്രേംലാൽ ചിത്രം ‘പഞ്ചവത്സര പദ്ധതി’ ഏപ്രിൽ 26- ന്

0
കിച്ചാപ്പൂസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിച്ച് പി ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന ചിത്രം പഞ്ചവത്സര പദ്ധതി ഏപ്രിൽ 26 ന് തിയ്യേറ്ററുകളിൽ പ്രദർശത്തിന് എത്തും.

ഇന്ദ്രജിത്ത് സുകുമാരനും അനൂപ് മേനോനും ഒന്നിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ഇന്ദ്രജിത്ത് സുകുമാരനും അനൂപ് മേനോനും ഒന്നിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രിയദർശന്റെ സഹസംവിധായകനായിരുന്ന വരുൺ ജി. പണിക്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൈലൈൻ...

പുതിയ ട്രയിലറുമായി ‘ഒരു കട്ടിൽ ഒരു മുറി’

0
മെട്രോനഗരത്തിൽ ജീവിക്കുന്ന മൂന്നുപേരുടെ പ്രണയത്തിലൂടെ കടന്നു പോകുന്ന ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി.