എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളത്തിലെ ചിത്രസംയോജകനായ നൌഫൽ അബ്ദുല്ല ആദ്യമായി സംവിധാനം ചെയ്യുന്ന ‘നൈറ്റ് റൈഡേഴ്സി’ന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാട് ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. സജിൻ അലി, ദീപൻ പട്ടേൽ എന്നിവരാണു ചിത്രത്തിന്റെ നിർമ്മാണം. മാത്യു തോമസ്, അബൂ സലീം, മീനാക്ഷി ഉണ്ണികൃഷ്ണൻ, വിഷ്ണു അഗസ്ത്യ, ഡേവിഡ് രാജ്, റോഷൻ ഷാനവാസ്, നസീർ സംക്രാന്തി, സിനിൽ സൈനുദ്ധീൻ, ചൈത്ര പ്രവീൺ, ശരത് സഭ, മെറിൻ ഫിലിപ്പ്, റോണി ഡേവിഡ് രാജ്, എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലും ചിത്രമെത്തും. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജ്യോതിഷ് എം, സുനു എ വി എന്നിവരാണു.
Also Read
‘എന്‍റെ ഇച്ചാക്കയ്ക്ക് പ്രത്യേക അഭിനന്ദനം ‘- മോഹന്‍ലാല്‍
‘കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികള്‍ക്ക് അഭിനന്ദങ്ങള്‍. മമ്മൂട്ടി,- എന്‍റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും മഹേഷ് നാരായണന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ക്കും പ്രത്യേക സ്നേഹവും അഭിന്ദനങ്ങളും’ എന്നാണ് മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചത്.
ഏറ്റവും പുതിയ നിവിൻ പോളി ഫാന്റസി ചിത്രവുമായി അഖിൽ സത്യൻ
അഖിൽ സത്യൻ സംവിധാനം ചെയ്ത ശ്രദ്ധേയമായ ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയെ പ്രധാന കഥാപാത്രമാക്കി ഏറ്റവും പുതിയ ചിത്രം വരുന്നു.
‘രേഖാചിത്രം’ ഒ ടി ടി യിലേക്ക്
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രം ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിന് എത്തും. സോണി ലിവിൽ മാർച്ച് ഏഴ് മുതൽ സ്ട്രീമിങ് ആരംഭിക്കും. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി...
‘ശേഷം മൈക്കിൽ ഫാത്തിമ’യായി കല്യാണി പ്രിയദർശൻ; ട്രയിലർ റിലീസ്
ഫാമിലി എന്റർടൈമെന്റ് മൂവി ‘ശേഷം മൈക്കിൽ ഫാത്തിമ’ യുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ഫുഡ്ബാൾ കമന്ററിയായാണ് കല്യാണി എത്തുന്നത്. മനു സി കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുൻപ് ഇറങ്ങിയ ടീസർ ശ്രദ്ധേയമായിരുന്നു.
‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇനി പ്രേക്ഷകരിലേക്ക്
ടൊവിനോ തോമസിനെ ആദ്യമായി പൊലീസ് വേഷത്തിൽ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9- ന് തിയ്യേറ്ററുകളിലേക്ക് എത്തും.







