Saturday, March 7, 2026

നേമം പുഷ്പരാജ് ചിത്രം ‘രണ്ടാം യാമം’  അണിയറയിൽ ഒരുങ്ങുന്നു

ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ ഗോപാൽ ആർ. തിരക്കഥ എഴുതി നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം രണ്ടാം യാമം അണിയറയിൽ ഒരുങ്ങുന്നു. ഒരു ഗ്രാമത്തിൽ ജീവിക്കുന്ന യാഥാസ്ഥിതിക കുടുംബത്തിന്റെ ജീവിതകഥയാണ് പ്രമേയം. യദു, യതി എന്നീ ഇരട്ടസഹോദരന്മാരിലൂടെ ആണ് കത വികസിക്കുന്നത്. ഒരാൾ യാഥാസ്ഥിതികപാതയിലൂടെയും മറ്റൊരാൾ യാഥാർഥ്യത്തിലേക്കുമിറങ്ങി സഞ്ചരിക്കുന്നു. ഇത് മൂലം കുടുംബത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ വലിയ വെല്ലുവിളിയായി നിലനിൽക്കുന്നു.

ക്യൂൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ധ്രുവനും യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഗൌതം കൃഷ്ണനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്വാസികയാണ് നായിക.  ജോയ് മാത്യു, രേഖ, സുധീർ കരമന, ഷാജു ശ്രീധർ, രശ്മി സജയൻ, ദിവ്യ ശ്രീ, നന്ദു, രമ്യ സുരേഷ്, അംബിക മോഹൻ ത്തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സംഗീതം മോഹൻ സിതാരയും ഛായാഗ്രഹണം അഴകപ്പനും എഡിറ്റിങ് വിശാൽ വി എസും നിർവഹിക്കുന്നു. മുൻ ലളിതകലാ അക്കാദമി ചെയർമാൻ കൂടിയാണ് നേമം പുഷ്പരാജ്.

spot_img

Hot Topics

Related Articles

Also Read

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘നുണക്കുഴി’

0
ജിത്തു ജോസഫും ബേസിലും ഒന്നിക്കുന്ന ചിത്രം നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ ആണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്. ഓഗസ്ത് 15 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

ബിജു മേനോൻ- ആസിഫ്അലി ചിത്രം ‘തലവൻ’ മെയ് 24 ന് തിയ്യേറ്ററിലേക്ക്

0
ബിജുമേനോനെയും ആസിഫ്അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി ക്കൊണ്ട് ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘തലവൻ’ മെയ് 24 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

ഏറ്റവും പുതിയ പോസ്റ്ററുമായി ‘റൈഫിൾ ക്ലബ്’, ആക്ഷൻ റോളിൽ തോക്കുമായി സുരഭി ലക്ഷ്മി

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റൈഫിൾ ക്ലബി’ന്റെ പോസ്റ്റർ പുറത്തിറങ്ങി. തോക്കുമെന്തി നിൽക്കുന്ന സുരഭി ലക്ഷ്മി യാണ് പോസ്റ്ററിൽ. ചിത്രത്തിന്റെ പോസ്റ്റർ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. റൈഫിൾ ക്ലബ്ബിന്റെ...

‘ഇരുളിന്‍മഹാനിദ്രയില്‍ നിന്നുണരും’

0
മലയാള ചലച്ചിത്രത്തെ കാവ്യാത്മകമായി അവതരിപ്പിച്ച ചലച്ചിത്ര കാവ്യകാരന്‍... സിനിമയുടെ വിപണന മൂല്യങ്ങൾക്കതീതമായി കലയെ സമീപിക്കാൻ ലെനിൻ രാജേന്ദ്രൻ എന്ന ചലച്ചിത്രകാരനു കഴിഞ്ഞിട്ടുണ്ട്. സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരന്‍. തന്‍റെ...

പുത്തൻ ത്രില്ലിംഗ് ട്രയിലറുമായി ‘ജയ് ഗണേഷ്’

0
ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ജയ് ഗണേഷിലെ ത്രില്ലിംഗ് ട്രയിലർ പുറത്തിറങ്ങി. മാളികപുറത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്.