Thursday, May 1, 2025

നീണ്ട ഇടവേളയ്ക്ക് ശേഷം ‘ജയ് ഗണേശി’ലൂടെ തിരിച്ചുവരവിനൊരുങ്ങി ജോമോൾ; വിവരങ്ങൾ പുറത്ത് വിട്ട് ഉണ്ണി മുകുന്ദൻ

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജോമോൾ. ഉണ്ണി മുകുന്ദനാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. ചിത്രത്തിൽ ഒരു വക്കീലിന്റെ വേഷത്തിലായിരിക്കും ജോമോൾ എത്തുക.  ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ജയ് ഗണേഷ്’ എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത് ശങ്കറാണ്.

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ ഉണ്ണിയാർച്ചയുടെ ബാല്യകാലം അഭിനയിച്ചു കൊണ്ട് സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത ജോമോൾ സ്നേഹം, എന്ന് സ്വന്തം ജാനകിക്കുട്ടി, പഞ്ചാബി ഹൌസ്, മയിൽപ്പീലിക്കാവ്, നിറം, ദീപസ്തംഭം മഹാശ്ചര്യം, ചിത്രശലഭം തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തു.  രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബർ 11- ന് ആരംഭിക്കും. രവീന്ദ്ര വിജയ്, മഹിമ നമ്പ്യാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

spot_img

Hot Topics

Related Articles

Also Read

ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു

0
ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു. അടുക്കളയില്‍ നിന്നും വഴുതി വീണായിരുന്നു അന്ത്യം. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ ആമീര്‍ഖാനൊപ്പം ലൈബ്രേറിയന്‍ ഡൂബ എന്ന കഥാപാത്രമായി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

ബോക്സോഫീസ് കളക്ഷനിൽ 26 കോടി നേടി ‘അന്വേഷിപ്പിൻ കണ്ടെത്തും’

0
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും ബോക്സോഫീസിൽ 26 കോടി നേടി.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു

0
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90- വയസ്സായിരുന്നു. തിങ്കളാഴ്ച മുംബൈലെ ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം. ഏറെ നാളുകളായി വൃക്ക സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. ശ്യാം ബെനഗലിന്റെ മകൾ പ്രിയ...

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹണ്ട്’ തിയ്യേറ്ററിലേക്ക്

0
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹണ്ട്’ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രമാണ് ഹണ്ട്. ചിത്രത്തിൽ ഡോ: കീർത്തി എന്ന കഥാപാത്രമായി എത്തുന്ന ഭാവനയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം....

റിലീസ് തീയ്യതി അറിയിച്ച് ‘വേല;’ സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങള്‍

0
സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘വേല’ നവംബര്‍- 10 നു തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന് തിരക്കഥ എം സജാസിന്‍റെയും  സംവിധാനം ശ്യാംശശിയുടേതുമാണ്.