ഫെബ്രുവരി 22 മുതൽ കേരളത്തിലെ തിയ്യേറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന നിലപാടുമായി ഫിയോക്. നിർമ്മാതാക്കളുടെ നിലപാടുകളിൽ പ്രതിഷേധിച്ച് കൊണ്ടാണ് തീരുമാനം. ഫിയോക്കിന്റെ അവശ്യങ്ങൾക്ക് അനുകൂലമായ നിലപാടുകൾ നിർമ്മാതാക്കൾ സ്വീകരിച്ചിരുന്നില്ല. സിനിമ തിയേറ്ററുകളിൽ പ്രൊജക്ടര് വെക്കാനുള്ള അവകാശം ഉടമയിൽ നിലനിർത്തുക, നിശ്ചിത ദിവസത്തിന് മുൻപ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നത് അവസാനിപ്പിക്കുക മുതലായ ആവശ്യങ്ങൾ ഫിയോക് നിർമാതാക്കളെ അറിയിച്ചിരുന്നു. എന്നാൽ ഇതിനോട് അനുകൂല നിലപാടല്ല നിർമാതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ചാണ് മലയാളക സിനിമകൾ 22 മുതൽ റിലീസ് ചെയ്യില്ലെന്ന തീരുമാനത്തിൽ ഫിയോക് എത്തിച്ചേർന്നത്.
നിർമ്മാതാക്കളുടെ നിലപാടിൽ പ്രതിഷേധവുമായി ഫിയോക്; ഫെബ്രുവരി 22- മുതൽ തിയ്യേറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല
Also Read
‘വാനപ്രസ്ഥത്തിന്റെ കാലത്താണ് ഷാജി സര് എന്ന സംവിധായകനോടൊപ്പം പ്രവര്ത്തിക്കാനുള്ള ഭാഗ്യം ഉണ്ടായത്’ ഷാജി എൻ. കരുണിനെ അനുസ്മരിച്ച് മോഹൻലാൽ
മോഹന്ലാലിന്റെ കുറിപ്പിന്റെ പൂര്ണ്ണരൂപം:
മലയാളസിനിമയെ ലോകത്തിന്റെ നെറുകയില് എത്തിച്ച, ഓരോ മലയാളിയും അഭിമാനത്തോടെ ചേര്ത്തുപിടിച്ച, ഷാജി എന് കരുണ് സർ നമ്മെ വിട്ടുപിരിഞ്ഞു. 'നേരം പുലരുമ്പോള്', പഞ്ചാഗ്നി, 'ഒന്നുമുതല് പൂജ്യം വരെ' - ഈ...
ചാവേർ കാണാം ഇനി മുതൽ ഒ ടി ടി യിൽ
കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും പ്രധാന വേഷത്തിലെത്തിയ ചിത്രം ചാവേർ തിയ്യേറ്റർ പ്രദർശനത്തിന് ശേഷം ഇനിമുതൽ ഒ ടി ടിയിൽ കാണാം. സോണി ലൈവിലൂടെയാണ് ചാവേറിന്റെ സംപ്രേക്ഷണം.
കിടിലന് ടീസറുമായി ‘ആന്റണി’; മാസ് ആക്ഷന് ചിത്രത്തില് കല്യാണി പ്രിയദര്ശനും ജോജു ജോര്ജ്ജും പ്രധാന കഥാപാത്രങ്ങള്
കല്യാണി പ്രിയദര്ശനും ജോജു ജോര്ജ്ജും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ആന്റണി’യുടെ കിടിലന് ടീസര് പുറത്തിറങ്ങി. പാപ്പന് എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റണി. നവംബര് 23- നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക.
അനുരാഗ ഗാനങ്ങളുമായി ദേവാങ്കണത്തിലെ സംഗീത താരകം- ഓര്മകളിലെ ജോണ്സണ് മാഷ്
പാശ്ചാത്യവും പൌരസ്ത്യവുമായ ജോണ്സണ് മാഷിന്റെ സംഗീത സംഗമത്തിന് മലയാളസിനിമ സാക്ഷ്യം വഹിച്ചപ്പോള് അതില് വെസ്റ്റേര്ണ് സംഗീതം ഏച്ചുകെട്ടി നില്ക്കുന്നുവെന്ന അസ്വാരസ്യം എങ്ങും കേട്ടില്ല, അതാണ് അദേഹത്തിന്റെ കഴിവും.
‘വരാഹ’ത്തിൽ നായകനായി സുരേഷ് ഗോപി; പോസ്റ്റർ പുറത്ത്
മാവേറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടൈമെന്റ്സ് ബാനറിൽ വിനീത് ജയ്നും സഞ്ജയ് പടിയൂരും നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്.