Thursday, May 1, 2025

നിവിൻ പോളി നായകനായി എത്തുന്ന ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ തിയ്യേറ്ററുകളിലേക്ക്

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്കൽ ഫ്രെയിംസിന്റെ ബാനറിൽ നിവിൻ പോളിയെ നായകനാക്കി ജനഗണമന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ഗരുഡൻ എന്ന ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്ററിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബ്ലോക്ബസ്റ്റർ ഹിറ്റ് ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ആൻറണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ. അനുപമ പരമേശ്വരൻ, അജൂ വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. തിരക്കഥ ഷാരിസ് മുഹമ്മദ്, ഛായാഗ്രഹണം സുദീപ് ഇളമൻ, എഡിറ്റിങ് ശ്രീജിത്ത് സാരംഗ്, സംഗീതം ജേക്സ് ബിജോയ്

spot_img

Hot Topics

Related Articles

Also Read

നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ; മരണകാരണം വിഷവാതകം ശ്വസിച്ച്

0
നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും, കേരള ക്രൈം ഫയൽസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

തിരക്കഥ സന്തോഷ് ഏച്ചിക്കാനം, സംവിധാനം  രമേഷ് പിഷാരടി, നായകൻ സൌബിൻ, പുതിയ ചിത്രം വരുന്നു

0
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വരുന്നു. സൌബിൻ ഷാഹിർ നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്  കഥാകാരൻ സന്തോഷ് ഏച്ചിക്കാനമാണ്.

പിറന്നാൾ ദിനത്തിൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’;  പുതിയ സിനിമയുടെ പോസ്റ്ററുമായി ടൊവിനോ

0
ടൊവിനോ തിമസിനെ നായകനാക്കി തിയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്ന് നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ ടൊവിനോ തോമസിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി.

ചിരിപ്പിച്ച് ചിരിപ്പിച്ച് കൊറോണ ധവാന്‍, സ്നീക് പീക്ക് വീഡിയോ പുറത്തിറങ്ങി

0
നവാഗതനായ നിതിന്‍ സി സി സംവിധാനം ചെയ്തു ശ്രീനാഥ് ഭാസിയും ലുക് മാനും പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രം കൊറോണ ധവാന്‍ ആഗസ്ത് നാലിന് തിയ്യേറ്ററുകളിലേക്ക് എത്തി. ഇപ്പോഴിതാ, ചിത്രത്തിന്‍റെ സ്നീക് പീക്ക് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.

ഏറ്റവും പുതിയ സിനിമയുമായി വിനീത് ശ്രീനിവാസനും മെറിലാൻഡ് സിനിമാസും

0
മെറിലാൻഡ്  സിനിമാസിന്റെ ബാനറിൽ മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് വിനീത് ശ്രീനിവാസൻ. വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെ നിർമ്മാണം.