Thursday, May 1, 2025

നിത്യഹരിത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

സംഗീത ലോകത്ത് ഇമ്പമാർന്ന ഗാനങ്ങൾ കൊണ്ട് കോൾമയിർകൊള്ളിച്ച  ഗസൽ ഗായകൻ പങ്കജ് പങ്കജ് ഉധാസ് അന്തരിച്ചു. 72- വയസ്സായിരുന്നു. മകൾ നയാബ് ഉധാസ് ആണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം പുറംലോകത്തെ അറിയിച്ചത്. ബോളിവൂഡിലേക്ക് പങ്കജ് ഉധാസ് ആദ്യ ചുവട് വയ്ക്കുന്നത് 1986- ൽ പുറത്തിറങ്ങിയ ‘നാം’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഗസൽ ഗാനവർഷങ്ങളുടെ ഒരു യുഗപ്പിറവിയായി  പങ്കജ് ഉധാസ് നില കൊണ്ടു. മെലഡികൾ കൊണ്ട് ഗസൽ ലോകത്ത് പങ്കജ് ഉധാസ് നിറഞ്ഞു നിന്ന കാലമായിരുന്നു എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും. പ്രണയവും പ്രണയരാഹിത്യവും നിറഞ്ഞു തുളുമ്പുന്ന  പങ്കജ് ഉധാസിന്റെ ഈരടികളിൽ അഭിരമിക്കാത്ത സംഗീതാസ്വാദകർ വിരളം.

കുട്ടിക്കാലത്തെ സംഗീതത്തിൽ തത്പരനായിരുന്നു പങ്കജ് ഉധാസ്. ഗുജറാത്തിയിലെ ചർഖ് ഡി എന്ന ഗ്രാമത്തിലായിരുന്നു ജനനം. സംഗീതപാ രമ്പര്യത്തിന്റെ ഏറ്റവും ഉദാഹരണമായിരുന്നു പങ്കജ് ഉധാസിന്റെ മൂത്ത സഹോദരനായിരുന്ന മൻഹർ  ഉധാസ്. ഗാനരംഗത്ത് സജീവമായിരുന്ന മൻഹർ ഉധാസ് ഹിന്ദിയിലും ഗുജറാത്തിയിലുമായി മുന്നൂറിലേറെ ഗാനങ്ങൾ ആലപിച്ചു എങ്കിലും അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.

പാട്ടുകൾ പാടുന്നതിനെക്കാൾ ഗസൽ രംഗത്ത് ശ്രദ്ധയൂന്നിയത് കൊണ്ടാവണം പങ്കജ് ഉധാസ് വളരെവേഗം ആളുകൾക്കിടയിൽ സ്വീകരിക്കപ്പെട്ടു. ‘ചിട്ടി ആയി ഹേ’, ‘ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനെ ജൈസേ ബാൽ, ചുപ് കെ ചുപ് കെ, യൂൻ മേരേ  ഖാത്ക, സായ ബാങ്കർ, മൈഖാനെ സേ, ഖുതാരത്, തുജ രാഹ ഹൈ തൊ , ക്യാ മുജ്സേ ദോസ്തി, ഗൂൻഗാത്, ആൻസു തുടങ്ങിയ ഗാസലുകളിലൂടെ പങ്കജ് ഉധാസിനെ  വളരെ വേഗം ശ്രദ്ധിച്ചു തുടങ്ങി. മുംബൈ സെന്റ് സേവിയേഴ്സ് കോളേജിൽ വിദ്യാർഥിയായി എത്തിയ പങ്കജ് ഉധാസിനു സംഗീതത്തിനുള്ള വെള്ളവും വെളിച്ചവും അവിടെനിന്ന് ലഭിച്ചു. രാജകോട്ട്  സംഗീത നാടക അക്കാദമിയിൽ  നിന്ന് തബല, മാസ്റ്റർ നവരംഗിന്റെ കീഴിൽ ശാസ്ത്രീയ സംഗീതം എന്നിവ അഭ്യസിച്ചു. ആദ്യമായി പിന്നണി ഗാനം പാടുന്നത് ഉഷ ഖന്ന ഈണമിട്ട കാംനയിലാണ്. എന്നാൽ കാംന ശ്രദ്ധിക്കപ്പെട്ടില്ല. അതോട് കൂടി പങ്കജ് ഉധാസ് പൂർണമായും ഗസൽ ലോകത്തേക്ക് മടങ്ങുകയായിരുന്നു.

ഉറുദു പഠിച്ചതോട് കൂടി ഗസൽ വാദനം അനായസകരമാക്കി മാറ്റിയ പങ്കജ് ഉധാസ് അമേരിക്കയിലും കാനഡയിലുമായി ഗസൽ വസന്തത്തിന്റെ വിസ്മയം തീർത്തു. പിന്നീട് ഇന്ത്യയിലെത്തിയതിന് ശേഷം ഗസൽ ലോകത്തിന്റെ നിത്യസൌന്ദര്യം ഇവിടം തീർക്കുകയായിരുന്നു അദ്ദേഹം. ‘ആഹത്’ എന്ന ഗസൽ ആൽബത്തിലൂടെ 1980- ൽ തുടക്കം കുറിച്ച പങ്കജ് ഉധാസിന് പിന്നീട് ജൈത്രയാത്രയായിരുന്നു. ഗംഭീരമായ ആലാപന ശൈലി കൊണ്ട് സൈഗാളിനും ജഗജിത്ത് സിങ്ങിനും തലത്ത് മൂഹമ്മദിനുമൊപ്പം തുല്യ പാതയിലേക്ക് ഉയർന്നു വന്നു പങ്കജ് ഉധാസും. മുംബൈ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ 11 മണിക്കായിരുന്നു അന്ത്യം. ദീർഘനാളുകളായി ചികിത്സയിലായിരുന്നു.

spot_img

Hot Topics

Related Articles

Also Read

ദി നൈറ്റ് ഹ്രസ്വചിത്രമൊരുക്കി യു കെ. മലയാളികള്‍; ട്രൈലര്‍ പുറത്ത്

0
ഡെസ് പതാഡോസ് ഫിലിം കമ്പനിയുടെ ബാനറില്‍ രഞ്ജിത് വിജയരാഘവന്‍ നിര്‍മ്മിക്കുന്ന ‘ദി നൈറ്റ് ‘ ട്രൈലര്‍ പുറത്തിറങ്ങി. യു കെ മലയാളികള്‍ ഒരുക്കുന്ന ഹ്രസ്വചിത്രമാണ് ദി നൈറ്റ്.

‘ആദ്യമായി എനിക്കു സിനിമയില്‍ അവസരം തന്നത്  സിദ്ദിഖ്’- ഹരിശ്രീ അശോകന്‍

0
എന്‍റെ ആദ്യത്തെ സിനിമയായ 'പ്രിയപ്പെട്ട പപ്പന്‍' എഴുതിയത് സിദ്ദിഖ് ലാലാണ്. ആദ്യമായി എനിക്കു സിനിമയില്‍ അഭിനയിക്കാന്‍ അവസരം തന്നതും സിദ്ദിഖാണ്. പിന്നീട് സിദ്ദിഖ് ലാലിന്‍റെയും സിദ്ദിഖിന്‍റെയും അനവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്'

എ സർട്ടിഫിക്കറ്റുമായി ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’; 20- ന് തിയേറ്ററുകളിൽ

0
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “മാർക്കോ’ ഡിസംബർ 20- ന് തിയ്യേറ്ററുകളിൽ റിലീസ് ചെയ്യും. എ സർട്ടിഫിക്കറ്റാണു ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിലായി ചിത്രം...

‘ആവേശം’ ഇനി ആവേശത്തോടെ കാണാം ഒടിടി- യിൽ

0
ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം മെയ് 9- ന് ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിന് എത്തുന്നു. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത  ഈ പുതിയ ചിത്രം ഈദ്- വിഷു സ്പെഷ്യലായി ഏപ്രിൽ 11 ന്  വ്യാഴായ്ചയാണ്  തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്

സുരാജും വിനായകനും ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ ഒക്ടോബർ നാലിന് തിയ്യേറ്ററിൽ

0
സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം തെക്ക് വടക്ക് ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കെ എസ് ഇ ബി എഞ്ചിനീയറായ മാധവനും അരിമിൽ ഉടമ ശങ്കുണ്ണിയുമായാണ് ഇരുവരും എത്തുന്നത്. ജെല്ലിക്കെട്ട്,...