Thursday, May 1, 2025

നായകനോ വില്ലനോ? പോസ്റ്റര്‍ പുറത്തുവിട്ട് ഭ്രമയുഗം; നിഗൂഢത നിറഞ്ഞ ചിരിയും വന്യമായ നോട്ടവുമായി മമ്മൂട്ടി

കറപുരണ്ട പല്ലുകള്‍… നിഗൂഢമായ ചിരി… വന്യമായ നോട്ടം…ഭ്രമയുഗത്തിന്‍റെ പോസ്റ്ററില്‍  പുതിയ സ്റ്റൈലിഷ് ലുക്കിലെത്തിയിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ പോസ്റ്റര്‍ മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് റിലീസ് ചെയ്തത്. വില്ലനായും നായകനായും ഒരുപോലെ തിളങ്ങി നില്‍ക്കുവാന്‍ കഴിവുള്ള പ്രതിഭയാണ് മമ്മൂട്ടി. വില്ലന്‍ കഥാപാത്രങ്ങളായി അഭിനയിച്ച സിനിമകള്‍ വിരളമാണെന്നിരിക്കെ ഭ്രമയുഗത്തിലെ അദ്ദേഹത്തിന്‍റെ കഥാപാത്രം വില്ലനാണോ നായകനാണോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊച്ചിയിലും ഒറ്റപ്പാലത്തുമാണ്. സിദ്ധാര്‍ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍, അമല്‍ദ എല്‍‌ഐ‌എസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ‘ഞങ്ങളുടെ ആദ്യ നിർമ്മാണത്തിൽ ഇതിഹാസതാരം മമ്മൂക്കയെ വരുന്നതിൽ ഞങ്ങൾക്ക് അഭിമാനവും ത്രില്ലും ഉണ്ട്. മമ്മൂക്കയുടെ സമാനതകളില്ലാത്ത ചിത്രം ഒരു ഗംഭീര ചലച്ചിത്ര അനുഭവം സമ്മാനിക്കും. പ്രഗത്ഭരായ അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് സംവിധായകൻ രാഹുൽ സൃഷ്ടിക്കുന്ന ഒരു വലിയ ലോകമാണ് ‘ഭ്രമയുഗം’- ചക്രവര്‍ത്തി രാമചന്ദ്ര പറഞ്ഞു.

ഹൊറര്‍ ചിത്രമായ ഭ്രമയുഗം പൂര്‍ണമായും ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രമാണെന്നതാണ് മറ്റൊരു പ്രത്യേകത. മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തിൽ ജീവിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. ‘ഭ്രമയുഗം’ കേരളത്തിന്‍റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ്. ഇത് ഒരു ആഴത്തിലുള്ള ചലച്ചിത്രാനുഭവമാക്കി മാറ്റുന്നതിന് നിർമ്മാതാക്കളുടെ പിന്തുണ ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകർക്കും ഈ വിഭാഗത്തിലുള്ള ആരാധകർക്കും ഇത് ഒരു വിരുന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- തിരക്കഥാകൃത്തും സംവിധായകനുമായ രാഹുൽ സദാശിവൻ പറഞ്ഞു. ഛായാഗ്രഹണം ഷെഹനാദ് ജലാലും എഡിറ്റിങ് ഷഫീക് മുഹമ്മദ് അലിയും സംഗീതം ക്രിസ്റ്റോ സേവ്യരും സംഭാഷണം ടി ഡി രാമകൃഷ്ണനും നിര്‍വഹിക്കുന്നു. മലയാളം, തെലുങ്കു, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഇറങ്ങുന്ന ചിത്രം 2024-ല്‍ തിയ്യേറ്ററുകളിലേക്ക് എത്തും.


spot_img

Hot Topics

Related Articles

Also Read

‘രുധിരം’ സിനിമയുടെ  ട്രെയിലർ പുറത്തിറങ്ങി

0
തെന്നിന്ത്യയിലെ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി ആദ്യമായി നായകനായി എത്തുന്ന മലയാള ചിത്രം രുധിരം ഏറ്റവും ട്രെയിലർ പുറത്തിറങ്ങി. ഉദ്വോഗജനകമായ കഥാമുഹൂർത്തങ്ങളെ കോർത്തിണക്കിയ ട്രയിലറാണ് ചിത്രത്തിലേത്. നവാഗതനായ ജിഷോ ലോൺ ആൻറണി...

‘കൊറഗജ്ജ’ ദൈവത്തിന്റെ കഥപറയുന്ന ചിത്രവുമായി സുധീർ അത്താർ

0
കർണാടകയിലെ (തുളു ) ഒരു ജനവിഭാഗം ആരാധിച്ചു പോന്ന ദേവതകളിൽ ഒന്നായ ‘കൊറഗജ്ജ’ ദൈവത്തിന്റെ കഥപറയുന്ന ചിത്രവുമായി സുധീർ അത്താർ. സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്രസംവിധായകനുമാണ് ഇദ്ദേഹം. നിരവധി സംവിധായകർ ‘കൊറഗജ്ജ’...

ഡബിൾ വേഷത്തിൽ സുരേഷ് ഗോപി നായകനാകുന്ന ‘വരാഹം’; ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

0
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വരാഹ’ത്തിന്റെ ടീസർ ഇറങ്ങി.  മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ റിലീസായിരികുന്നത്. സുരേഷ് ഗോപി ഈ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ്.

എബ്രിഡ് ഷൈൻ- ഹണി റോസ് ചിത്രം ‘റേച്ചൽ’ ചിത്രീകരണം പൂർത്തിയായി

0
ആനന്ദിനി ബാലയുടെ സംവിധാനത്തിൽ എബ്രിഡ് ഷൈൻ തിരക്കഥ എഴുതി ഹണി റോസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘റേച്ചലി’ന്റെ ചിത്രീകരണം പൂർത്തിയായി.

ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം ‘ചിത്തിനി’യുടെ ചിത്രീകരണം ആരംഭിച്ചു

0
കെവി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി ആനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രമാണ് ചിത്തിനി.