Thursday, May 1, 2025

‘നടികർ’ ചിത്രത്തിൽ തിളങ്ങാൻ ടൊവിനോ തോമസ്

ഒരുകാലത്ത് സിനിമാലോകത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ താര ജീവിതത്തെ അവതരിപ്പിക്കുന്ന ടൊവിനോ തോമസിന്റെ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രം ഇനി നടികർ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് ഉടൻ. മെയ് മൂന്നിന് ചിത്രം തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. IMDB യുടെ ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ നാലാം സ്ഥാനത്താണ് നടികർ. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൌബിൻ ഷാഹീറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെൻസർ ബോർഡിന്റെ U/A സെർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. ഭാവനയാണ് ചിത്രത്തിലെ നായിക. ഗോഡ്സ്പീഡിന്റെ ബാനറിൽ അനൂപ് വേണുഗോപാൽ, അലൻ ആൻറണി എന്നിവരാണ് നിർമാണം.

 ദുബായ്, മൂന്നാർ, കാശ്മീർ, കൊച്ചി എന്നിവടങ്ങളിലായി 30 ഇടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കി. ഭാവന, ബാബു വർഗീസ്, സുരേഷ് കൃഷ്ണ,ബൈജുക്കുട്ടൻ, അർജുൻ നന്ദകുമാർ, നിഷാന്ത് സാഗർ, ഷൈൻ ടോം ചാക്കോ, ദിവ്യ പിള്ള, ലാൽ, അനൂപ് മേനോൻ, സംവിധായകൻ രഞ്ജിത്, ഇന്ദ്രൻസ്, ദിനേശ് പ്രഭാകർ, അബൂ സലീം, ദേവി അജിത്ത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, അൽത്താഫ് സലീം, മണിക്കുട്ടന്, മേജർ രവി, ശ്രീകാന്ത് മുരളി, തുഷാര പിള്ള, ഷോൺ സേവ്യർ, ചന്ദു സലിംകുമാർ, അഭിറാം പൊതുവാൾ, വിജയ് ബാബു, ധ്യാൻ ശ്രീനിവാസൻ, ബാലു വർഗീസ്, മധുപാൽ, ജോർഡി പൂഞ്ഞാർ, ലെച്ചു, മാല പാർവതി  തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. തിരക്കഥ സുവിൻ എസ് സോമശേഖരൻ, സംഗീതം യകസൻ ഗാരി പെരേര, നേഹ എസ് നായർ, എഡിറ്റിങ് രതീഷ് രാജ്.

spot_img

Hot Topics

Related Articles

Also Read

‘പൊറാട്ട് നാടക’ത്തിനു ക്ലീൻ യു സർട്ടിഫിക്കറ്റ്

0
അന്തരിച്ച സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രം ‘പൊറാട്ട് നാടക’ത്തിന് ക്ലീൻ യു സെർട്ടിഫിക്കറ്റ്. ഈ മാസം 18 ന് ആണ് ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ വര്ഷം ഓഗസ്ത് 8 ന് ആയിരുന്നു...

ചരിത്രത്തിലാദ്യം; താലിന്‍ ബ്ലാക്ക് നൈറ്റ്സ് ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് മലയാളത്തിന്‍റെ ‘അദൃശ്യ ജാലകങ്ങള്‍’

0
മേളയുടെ 27 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സിനിമയില്‍ വെച്ച് അദൃശ്യ ജാലകങ്ങള്‍ എന്ന മലയാള സിനിമയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

രാമചന്ദ്ര ബോസ് & കോ; പ്രസ്സ് മീറ്റില്‍ ശ്രദ്ധേയമായി വിനയ് ഫോര്‍ട്ട്

0
കട്ടിമീശയും മുടിയും ചുവന്ന ടീഷര്‍ട്ടും കൂളിങ് ഗ്ലാസുമിട്ടാണ് വിനയ് ഫോര്‍ട്ട് എത്തിയത്.

മൊബൈലിൽ ചിത്രീകരിച്ച സിനിമ; കൌതുകമുണർത്തി  ‘ഇന്നലെ’

0
സീറോ ബജറ്റിൽ ആൻഡ്രോയിഡ് ഫോണിൽ നിർമ്മിച്ച ‘ഇന്നലെ’ കൌതുകമുണർത്തുന്നു. മിസ്റ്റിക് ഫാക്ടറിയുടെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ സപ്ലൈക്കോയിലെ ജീവനക്കാരനായ ബിജു ടി ദേവേന്ദ്രനാണ് നായകനായി എത്തുന്നത്

ബേസിൽ ജോസഫും ലിജോ മോളും പ്രധാന കഥാപാത്ര ങ്ങളായുള്ള ‘പൊന്മാൻ’- മോഷൻ പോസ്റ്റർ പുറത്ത്

0
ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ന്റെ മോഷൻ പോസ്റ്റർ പുറത്ത്. ജി. ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ ‘ എന്ന ചെറുകഥയെ മുൻനിർത്തിക്കൊണ്ട് ജ്യോതിഷ് ശങ്കർ ആണ് ചിത്രം...