മഹേഷ് പി ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസനും അന്ന രേഷ്മ രാജനും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ‘കുടുംബസ്ത്രീയും കുഞ്ഞാടും’ ഷൂട്ടിംഗ് പൂർത്തിയായി. പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തിൽ വളരെക്കാലത്തിന് ശേഷം നടത്തുന്ന പൂർവ്വവിദ്യാർഥി സംഗമവും അതിനോടനുബന്ധിച്ച് പ്രവാസകുടുംബത്തിലുണ്ടാകുന്ന അസ്വസ്ഥതക ളുമാണ് ചിത്രത്തിന്റെ കഥാതന്തു. ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ ബെന്നി പീറ്റേഴ്സ്, കലാഭവൻ ഷാജോൺ, സലീംകുമാർ, ഗിന്നസ് പക്രു, മണിയൻപിള്ള രാജു, ജാഫർ ഇടുക്കി, സാജു നവോദയ, സ്നേഹ ശ്രീകുമാർ, സ്നേഹ ബാബു, ക്രോബാ രാജേഷ്, ബിന്ദു എൽസി, മജീദ്, ഷാജി മാവേലിക്കര, മങ്കാമഹേഷ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം ലോവൽ എസ്, തിരക്കഥ സംഭാഷണം ശ്രീകുമാർ അറയ്ക്കൽ, എഡിറ്റിങ് രാജകൃഷ്ണൻ, ഗാനങ്ങൾ സിജിൽ ശ്രീകുമാർ, സംഗീതം ശ്രീജ് ശ്രീധർ, മണികണ്ഠൻ.
ധ്യാൻ ശ്രീനിവാസൻ, അന്ന രേഷ്മ രാജൻ പ്രധാനവേഷത്തിൽ എത്തുന്ന ‘കുടുംബസ്ത്രീയും കുഞ്ഞാടും’ ഉടൻ
Also Read
70- ദേശീയ ചലച്ചിത്ര പുരസ്കാരം ഈ മാസം പ്രഖ്യാപിക്കും
2022- എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരം ഈ മാസം പ്രഖ്യാപിക്കും. പുരസ്കാരത്തിനായി 2022 ജനുവരി മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിക്കുക. മലയാളത്തിലെ മമ്മൂട്ടിയും കന്നഡ നടൻ ഋഷഭ്...
തമിഴ് ‘റീലി’ലെ ബിജോയ് കണ്ണൂര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു; ‘വള്ളിച്ചെരുപ്പ്’ തിയ്യേറ്ററുകളിലേക്ക്
തമിഴ് ചിത്രമായ ‘റീലി’ല്‍ ഉദയ രാജ് എന്ന നായകവേഷത്തിലെത്തി ശ്രദ്ധേയനായ ബിജോയ് കണ്ണൂര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം ‘വള്ളി ച്ചെരുപ്പ്’ സെപ്തംബര്‍ 22- നു തിയ്യേറ്ററിലേക്ക്.
‘ഐ ആം ഗെയിം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
ദുൽഖർ സൽമാനെ പ്രധാനകഥാപാത്രമാക്കി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഐ ആം ഗെയിം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു മാസ് എന്റർടൈമെന്റ് മൂവിയാണ്. നഹാസ് ഹിദായത്ത് ആണ് സംവിധാനം.
ചിത്രത്തിന്...
‘നീലക്കുയി’ലിലൂടെ ശ്രദ്ധേയ; ചലച്ചിത്ര പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു
പി. ഭാസ്കരൻ എഴുതി കെ. രാഘവൻ മാഷ് ഈണം പകർന്ന് 1954- ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലെ ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു. 84- വയസ്സായിരുന്നു. വ്യാഴായ്ച രാവിലെ ചെന്നൈ കൊട്ടിവാക്കത്തെ...
ആന്‍സന്‍ പോളും സ്മിനു സിജോയും ഒന്നിക്കുന്നു; ‘റാഹേല്‍ മകന്‍ കോര’- പോസ്റ്റര്‍ പുറത്തുവിട്ടു
ബേബി എടത്വ കഥയും തിരക്കഥയുമെഴുതി ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രം ‘റാഹേല്‍ മകന്‍ കോര’യുടെ ഒഫീഷ്യല്‍ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.