Saturday, March 7, 2026

ധ്യാൻശ്രീനിവാസനും അജു വർഗീസും പ്രധാനകഥാപാത്രങ്ങൾ; ‘ആപ് കൈസേ ഹോ..’ ഫെബ്രുവരി 28- നു തിയ്യേറ്ററുകളിൽ

അജൂസ് എബൌ വേൾഡ് എന്റർടൈമെന്റിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച് നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ‘ആപ് കൈസേ ഹോ..’ എന്ന ഏറ്റവും പുതിയ ചിത്രം ഫെബ്രുവരി 28- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ധ്യാൻശ്രീനിവാസൻ തിരക്കഥ എഴുതിയ ചിത്രം എന്ന പ്രത്യേകതകൂടി ആപ് കൈസേ ഹോ..’ എന്ന സിനിമയ്ക്കുണ്ട്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സുരഭി സന്തോഷ്, തൻവി റാം, സൈജുകുറുപ്പ്, ദിവ്യ ദർശൻ, രമേഷ് പിഷാരടി, ഇടവേള ബാബു, സുധീഷ്, ധർമ്മജൻ ബോൾഗാട്ടി,  എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വരികൾ സ്വാതിദാസ്, സംഗീതം ഡോൺ വിൻസെന്റ്, ഛായാഗ്രഹണം അഖിൽ ജോർജ്ജ്, എഡിറ്റിങ് രതിൻ രാധാകൃഷ്ണൻ.

spot_img

Hot Topics

Related Articles

Also Read

ചിത്രീകരണം പൂർത്തിയാക്കി മമ്മൂട്ടി നായകനായ ‘ബസൂക്ക’

0
90 ദിവസത്തിനൊടുവിൽ ഗെയിം ത്രില്ലർ ചിത്രം ബസൂക്കയുടെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് ഡിനോ ഡെന്നീസ് ആണ്.

‘മാളികപ്പുറം’ ടീം വീണ്ടും വരുന്നു പുതിയ സിനിമയുമായി

0
പുരാണകഥയെ അടിസ്ഥാനമാക്കി 2023 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം പുതിയ സിനിമയ്ക്കായി ഒന്നിച്ചിരിക്കുകയാണ് മാളികപ്പുറം ടീം. മാളികപ്പുറത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയ ദേവനന്ദയും ശ്രീപദ് യാനുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ഇളയരാജയുടെ മകൾ ഭവതരിണി അന്തരിച്ചു

0
കുട്ടിക്കാലം മുതൽക്കെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു വളർന്ന ഭവതരിണി 1984- ൽ പുറത്തിറങ്ങിയ ‘മൈഡിയർ കുട്ടിച്ചാത്ത’നിലെ ‘തിത്തിത്തേ താളം’ എന്ന പാട്ട് പാടിക്കൊണ്ട് സംഗീതത്തിലേക്ക് അരങ്ങേറ്റം കുറിച്ചു.

ബോക്സോഫീസ് കളക്ഷനിൽ 26 കോടി നേടി ‘അന്വേഷിപ്പിൻ കണ്ടെത്തും’

0
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും ബോക്സോഫീസിൽ 26 കോടി നേടി.

ജയശങ്കർ കാരിമുട്ടം നായകവേഷത്തിൽ; ‘മറുവശം’ ഈ മാസം റിലീസ്

0
നടൻ അനൂറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘മറുവശം’  ഈ മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ജയശങ്കർ കാരിമുട്ടം നായകവേഷത്തിൽ എത്തുന്ന ചിത്രമാണ് മറുവശം. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത് വിട്ടു....