Saturday, March 7, 2026

ദുരൂഹത നിറഞ്ഞ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘വടക്കൻ’

ദുരൂഹത നിറഞ്ഞ സൂപ്പർ നാച്ചുറൽ ചിത്രം ‘വടക്കൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സജീദ് എ. യുടേതാണ് കഥയും സംവിധാനവും. ചിത്രത്തിൽ ശ്രുതി മേനോനും പ്രധാനകഥാപാത്രമായി എത്തുന്നു. മാർച്ച് 7 നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേഖലകളിൽ പ്രദർശിപ്പിക്കുകയും ശ്രദ്ധ നേടുകയും ചെയ്ത ചിത്രമാണ് വടക്കൻ. ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്ന കിഷോറിന്റെ രണ്ട് വ്യത്യസ്ത പോസുകളുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരു പാരാനോർമ്മൽ ഇൻവെസ്റ്റിഗേറ്ററായാണ് കിഷോർ എത്തുന്നത്. റസൂൽ പൂക്കുട്ടി, ബിജിപാൽ, കീക്കോ നകഹര, ഉണ്ണി, ആർ എന്നിവരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.

ഫ്രാൻസിലെ റീംസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വടക്കൻ ബെസ്റ്റ് ഫീച്ചർ ഫിലിം വിന്നർ കൂടിയായിരുന്നു. അമേരിക്കയിലെ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സൂപ്പർ നാച്ചുറൽ ത്രില്ലർ ചിത്രമായും വടക്കൻ പ്രദർശിപ്പിക്കപ്പെട്ടു. കൂടാതെ മലയാള സിനിമയിൽ ആദ്യ ഓഡിയോ ലോഞ്ചിങ് ട്രയിലർ നടത്തി പരീക്ഷിച്ചതും വടക്കൻ ആണ്. റസൂൽ പൂക്കുട്ടിയാണ് സൌണ്ട് ഡിസൈൻ നിർ വഹിച്ചിരിക്കുന്നത്.  മാല പാർവതി, ഗ്രീഷ്മ അലക്സ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, രവി വെങ്കിട്ടരാമൻ, മെറിൻ ഫിലിപ്, ഗാർഗി ആനന്ദൻ, കലേഷ് ആനന്ദൻ, സിറാജ് നാസർ, ആര്യൻ കത്തൂരിയ, രേവതി, തുടങ്ങി നിരവധി പേര് ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം ജാപ്പനീസ് ഛായാഗ്രഹക കെയ്കോ നകഹാര, തിരക്കഥ, സംഭാഷണം ഉണ്ണി. ആർ, സംഗീതം ബിജിപാൽ, ഗാനരചന ഷെല്ലെ.  

spot_img

Hot Topics

Related Articles

Also Read

46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരനിറവില്‍ മികച്ച നടിയായി ദര്‍ശനയും മികച്ച നടനായി കുഞ്ചാക്കോ ബോബനും തിരഞ്ഞെടുക്കപ്പെട്ടു

0
46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രഖ്യാപിച്ചു. ജയ ജയ ഹേ, പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തെ മുന്‍നിര്‍ത്തി മികച്ച നടിയായി ദര്‍ശനയെയും ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനായി കുഞ്ചാക്കോ ബോബനേയും തിരഞ്ഞെടുത്തു.

ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് റായ്  ലക്ഷ്മി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
യുവനടൻ അഷ്കർ സൌദാനെ നായകനാക്കി ഒരു ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഡി എൻ എ ജൂൺ പതിനാലിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ദിലീപ് നായകനാകുന്ന ‘തങ്കമണി’ മാർച്ച് ഏഴിന് തിയ്യേറ്ററിലേക്ക്

0
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി ചൌധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമ്മിച്ച് ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം തങ്കമണി മാർച്ച് ഏഴിന് തിയ്യേറിൽ എത്തും.

ബുക്കിങ്ങിൽ റെക്കോർഡ് സൃഷ്ടിച്ച് കൊണ്ട് ടിക്കറ്റുകൾ വിട്ടഴിച്ച് മമ്മൂട്ടിയുടെ ‘ടർബോ’

0
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടർബോയുടെ ബുക്കിങ്ങിൽ ടിക്കറ്റുകൾ വിറ്റഴിച്ചുകൊണ്ട് റെക്കോർഡ് സൃഷ്ടിക്കുകയാണ്. ഒരു കൊടി രൂപയുടെ ടിക്കറ്റാണ് ആദ്യ ദിവസം വിറ്റത്. മെയ് 23 ന് ആണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുക.

ജയ് ഗണേഷ് ഏപ്രിൽ 11 ന് തിയ്യേറ്ററുകളിൽ

0
ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഉണ്ണി മുകുന്ദനെയും മഹിമ നമ്പ്യാരെയും കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ഏപ്രിൽ 11 ന് തിയ്യേറ്ററിൽ റിലീസ് ചെയ്യും.