Thursday, May 1, 2025

ത്രില്ലടിപ്പിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’ ടീസർ റിലീസ്

ചിദംബരംതിരക്കഥ എഴുതി  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സിലെ ടീസർ പുറത്തിറങ്ങി. ജാനേമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സസ്പെൻസും ദുരൂഹതയും നിറഞ്ഞ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന് വ്യക്തമാക്കുകയാണ് ടീസർ. യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെ ടുത്തിക്കൊണ്ട് പറവ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ബിഗ്ബജറ്റു ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’.

സൌബിൻ ഷാഹിർ, ഷോൺ ആൻറണി, ബാബു ഷാഹിർ തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമാണം. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ നടൻ സലീം കുമാറിന്റെ മകൻ ചന്ദുവും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സൌബിൻ ഷാഹിർ, ഖാലിദ് റഹ്മാൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, അഭിറാം രാധാകൃഷ്ണൻ, ഗണപതി, വിഷ്ണു രഘു, അരുൺ കുര്യൻ, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. എഡിറ്റിങ് വിവേക് ഹർഷൻ, സംഗീതം സുഷിൻ ശ്യാം.

spot_img

Hot Topics

Related Articles

Also Read

മാധവ് സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’; ട്രയിലർ പുറത്ത്

0
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’യുടെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിയും ദുൽഖർ സൽമാനും അവരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ടീസർ പുറത്ത് വിട്ടു.

മോഹൻലാൽ- സത്യൻഅന്തിക്കാട് വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ഹൃദയപൂർവ്വം’ പൂജ ചടങ്ങുകൾ നടന്നു

0
മോഹൻലാൽ- സത്യൻഅന്തിക്കാട് എന്നിവർ ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് നിർമ്മാണം. സത്യൻ അന്തിക്കാടിന്റെതാണ് കഥ. തിരക്കഥ സോനു ടി. പി...

36- കോടി സ്വന്തമാക്കി കിങ് ഓഫ് കൊത്ത; രണ്ടാം വാരത്തിലും ഹൌസ് ഫുള്‍

0
ഡീഗ്രേഡിങ്ങും വ്യാജ പതിപ്പുകളും എതിരിട്ട് കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടര്‍ന്നു കൊണ്ട് രണ്ടാംവാരത്തിലേക്ക് കടന്നു.

‘വർഷങ്ങൾക്ക് ശേഷം’ ഒന്നിച്ച് പിറന്നാൾ ദിനം ആഘോഷമാക്കി ധ്യാനും പ്രണവും

0
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും നിവിൻ പോളിയും പ്രധാന വേഷത്തിലെത്തുന്ന സിനിമ എന്ന സവിശേഷത കൂടിയുണ്ട് ‘വർഷങ്ങൾക്ക് ശേഷം’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്.

ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ’യിലെ അവാർഡ് പട്ടികയിൽ ഇടം നേടി ‘പെരിയോനെ’

0
എ. ആർ റഹ്മാൻ മലയാളത്തിൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കുന്ന സംഗീത സംവിധായകനാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതത്തിലെ കഥയുടെ ആത്മാവിനെ അപ്പാടെ ആവാഹിച്ച് കൊണ്ട് ഹിറ്റായൊരു ഗാനമുണ്ട്; ആളുകൾ നെഞ്ചിലേറ്റിയ...