Thursday, May 1, 2025

തെലുങ്കിലേക്ക് റീമേക്കിനൊരുങ്ങി ‘ബ്രോ ഡാഡി’

മലയാളത്തില്‍ മോഹന്‍ലാല്‍ അച്ഛനും മീന അമ്മയും പൃഥിരാജ് മകനുമായി അഭിനയിച്ച ചിത്രം ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് ചിരഞ്ജീവി. ലൂസിഫറിന് ശേഷം ചിരഞ്ജീവി ഒരുക്കുന്ന അടുത്ത ചിത്രമാണ് ബ്രോ ഡാഡി. മലയാളത്തില്‍ ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ നായികമാരായി എത്തിയത് മീനയും കല്യാണി പ്രിയദര്‍ശനുമാണ്. കല്യാണ്‍ കൃഷ്ണയാണ് തെലുങ്കില്‍ ഈ ചിത്രം ഒരുക്കുന്നത്. ഇവര്‍ ഒരുക്കിയ ബംഗരാജു ശ്രദ്ധേയമായ സിനിമയാണ്. ചിത്രത്തില്‍ മീനയുടെ കഥാപാത്രമായി തൃഷയും പൃഥിരാജിന്‍റെ കഥാപാത്രമായി ശര്‍വാനന്ദും കല്യാണി പ്രിയദര്‍ശന്‍റെ കഥാപാത്രമായി ശ്രീ ലീലയും എത്തുന്നു. തെലുങ്കില്‍ അമ്മയും മകനുമായി അഭിനയിക്കുന്ന തൃഷയുടെയും ശര്‍വാനന്ദയുടെയും പ്രായമാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചാവിഷയം.

spot_img

Hot Topics

Related Articles

Also Read

‘തീപ്പൊരി ബെന്നി’യില്‍ നായകനായി അര്‍ജുന്‍ അശോകന്‍; സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ റിലീസ്

0
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മ്മിച്ച് അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രം തീപ്പൊരി ബെന്നിയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.

പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

0
നിരവധി ക്ലാസിക് സിനിമകൾ നിർമ്മിച്ച് കൊണ്ട് മലയാള സിനിമയ്ക്ക് അടിത്തറ നല്കിയ വ്യക്തികളിൽ ഒരാളായിരുന്നു ഗാന്ധിമതി ബാലൻ. കഥാമൂല്യമുള്ള സിനിമകൾക്ക് കമ്പോള ചിത്രങ്ങളെക്കാൾ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

ജയസൂര്യ നായകനാകുന്ന ‘കത്തനാരി’ൽ ഇനി പ്രഭുദേവയും

0
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കത്തനാരി’ൽ ഇനി പ്രധാന കഥാപാത്രമായി പ്രഭുദേവയും എത്തും. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് കത്തനാര്.

പ്രശസ്ത ഗസൽ ഗായകൻ ഹരിഹരൻ നായകനായി എത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ദയാ ഭാരതി’

0
അയോധ്യ ടെമ്പിൽ ട്രസ്റ്റിന് വേണ്ടി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി ചിത്രം ദയ ഭാരതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ പ്രശസ്ത ഗസൽ ഗായകൻ ഹരിഹരനാണ് നായകനായി എത്തുന്നത്.

‘അടിത്തട്ട്’ നാളെ മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ; ഷൈനും സണ്ണി വെയ് നും പ്രധാന അഭിനേതാക്കൾ

0
ഷൈൻ ടോം ചാക്കോയും സണ്ണി വെയ് നും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘അടിത്തട്ട്’ നാളെ മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ജിജോ ആൻറണി ആണ് സംവിധാനം. ആമസോൺ പ്രൈമിലും മനോരമ മാക്സിലും നാളെമുതൽ പ്രക്ഷേപണം...