Thursday, May 1, 2025

തീപാറും ട്രയിലറുമായി കിങ് ഓഫ് കൊത്ത; ഇത് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമെന്ന് ആരാധകര്‍

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്തു ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘കിങ് ഓഫ് കൊത്ത’യുടെ ട്രയിലര്‍ റിലീസായി. ദുല്‍ഖറിന്‍റെ കരിയറില്‍ വെച്ച് ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിട്ട കഥാപാത്രമാണ് കിങ് ഓഫ് കൊത്തയിലേത്.

ഷാറൂഖാന്‍, സൂര്യ, നാഗാര്‍ജുന, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിന്‍റെ ട്രയിലര്‍ റിലീസ് ചെയ്തത്. കൊത്ത എന്ന ഗ്രാമത്തിലെ കഥയാണ് പ്രമേയം. പുഷ്പ, ജവാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ട്രയിലര്‍ ഒരുക്കിയ ആന്‍റണി റൂബന്‍ ആണ് കിങ് ഓഫ് കൊത്തയുടെ ട്രയിലറും ഒരുക്കിയിരിക്കുന്നത്.

ചിത്രം നിര്‍മ്മിക്കുന്നത് വേഫെയര്‍ ഫിലി൦സും സീ സ്റ്റുഡിയോസും ചേര്‍ന്നാണ്. കണ്ണന്‍ എന്ന കഥാപാത്രമായി തെന്നിന്ത്യയില്‍ ഡാന്‍സിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായ ഷബീര്‍ കല്ലറയ്ക്കലും ചിത്രത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തില്‍ താര എന്ന കഥാപാത്രമായി ഐശ്വര്യ ലക്ഷ്മിയും ഷാഹുല്‍ ഹസ്സന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി തമിഴ് നടന്‍ പ്രസന്നയും മഞ്ജുവായി നൈല ഉഷയും എത്തുന്നു.

ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍, ഗോകുല്‍ സുരേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സംഗീത സംവിധാനം ജേക്സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. സംഘട്ടനം രാജശേഖറും ഛായാഗ്രഹണം നിമിഷ് രവിയും തിരക്കഥ അഭിലാഷ് എന്‍ ചന്ദ്രനും ഒരുക്കുന്നു. ഓഗസ്ത് 24 നു ചിത്രം തിയ്യേറ്ററുകളില്‍ എത്തും.

spot_img

Hot Topics

Related Articles

Also Read

ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ബോളിവുഡ് നടി വഹീദ റഹ്മാന്   

0
അഞ്ചു പതിറ്റാണ്ടിനുള്ളില്‍ വഹീദ റഹ്മാന്‍ കരിയറില്‍ നിരവധി ദേശീയ പുരസ്കാരങ്ങള്‍ നേടി. രാജ്യം അവരെ 1972-ല്‍ പദ്മശ്രീയും 2011- ല്‍ പദ്മഭൂഷണും നല്കി ആദരിച്ചു.

അമന്‍ റാഫിയുടെ ‘ബിഹൈന്‍ഡ്’; സോണിയ അഗര്‍വാള്‍ വീണ്ടും മലയാളത്തില്‍

0
പാവക്കുട്ടി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്യുന്ന  ബിഹൈന്‍ഡില്‍ തെന്നിന്ത്യന്‍ താരം സോണി അഗര്‍വാള്‍ പ്രധാന കഥാപാത്രമായി എത്തുന്നു.

പുത്തൻ ട്രയിലറുമായി ‘പഞ്ചവത്സര പദ്ധതി’

0
കിച്ചാപ്പൂസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ സിജു വിത്സനെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പഞ്ച വത്സരപദ്ധതിയുടെ ട്രയിലർ റിലീസായി.

‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’; മെയ് 31- ന് റിലീസ്

0
നാദിർഷ സംവിധാനം ഏറ്റവും പുതിയ ചിത്രം  ‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രം മെയ് 31 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

‘മൈ ഡിയർ കുട്ടിച്ചാത്തനി’ലെ ബാലതാരം; തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ അന്തരിച്ചു

0
പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ അന്തരിച്ചു. 48 വയസ്സായിരുന്നു. ത്രീഡിയിൽ നിർമ്മിച്ച ആദ്യ ചിത്രം മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിൽ ഒരാളായി സൂര്യകിരൺ അഭിനയിച്ചിരുന്നു.