Thursday, May 1, 2025

തിരക്കഥ- സംവിധാനം രഞ്ജിത്ത് ലാൽ’ പുതിയ സിനിമ ‘മത്ത്’ ജൂൺ 21 ന് തിയ്യേറ്ററുകളിലേക്ക്

കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ കെ പി അബ്ദുൽ ജലീൽ നിർമ്മിച്ച് രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മത്ത്’ജൂൺ 21 ന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. ടിനി ടോം, ഐഷ് വിക്രം, സന്തോഷ് കീഴാറ്റൂർ,ബാബു അന്നൂർ, ഹരിഗോവിന്ദ് സഞ്ജയ് എന്നിവരാണ് പ്രധാന കഥാപാത്രമായി എത്തുന്നത്.

ഒരു സൈക്കോ ക്രൈം ഡ്രാമ ചിത്രമാണ് മത്ത്. അശ്വിൻ, അപർണ്ണ, തൻവി, സൽമാൻ, ജീവ, അർച്ചന, ജെസ്ലിൻ തുടങ്ങിയവർ പ്രധാനകഥാപാത്രമായി എത്തുന്നു. ഛായാഗ്രഹണം സിബി ജോസഫ്, വരികൾ അജി മുത്തത്തി, ഷംന ചക്കാലക്കൽ എന്നിവരും സംഗീതം സക്കറിയ ബക്കളം, റൈഷ് മർലിൻ തുടങ്ങിയവരും നിർവഹിക്കുന്നു. എഡിറ്റിങ് മെന്റോസ് ആൻറണി.

spot_img

Hot Topics

Related Articles

Also Read

ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ‘തണുപ്പ്’ ട്രെയിലർ പുറത്തിറങ്ങി

0
ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തണുപ്പി’ന്റെ ട്രയിലർ പുറത്തിറങ്ങി. പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവർആണ് പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഒക്ടോബർ നാലിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കാശി...

അന്താരാഷ്ടസിനിമാവേദികളിൽ തിളങ്ങി മലയാളി താരങ്ങൾ; മികച്ച നടനും നടിക്കുമുള്ള നാമനിർദേശവുമായി ദർശന രാജേന്ദ്രനും റോഷൻ മാത്യുവും

0
മെയ് അവസാനം ന്യൂയോർക്കിൽ വെച്ച് നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ‘പാരഡൈസ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനും നടിക്കുമുള്ള നാമനിർദേശം ദർശന രാജേന്ദ്രനും റോഷൻ മാത്യുവിനും. മികച്ച സംവിധായകനുള്ള നമാനിർദേശം ലഭിച്ചിരിക്കുന്നത് പ്രസന്ന വിത്താനഗേയ്ക്ക് ആണ്.

വീണ്ടും സജീവമാകാൻ കോഴിക്കോട് അപ്സര തിയ്യേറ്റർ; ആദ്യ പ്രദർശനത്തിന് മമ്മൂട്ടിയുടെ ടർബോ

0
സിനിമാ പ്രേമികളുടെ ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് കോഴിക്കോട് അപ്സര തിയ്യേറ്റർ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. 52 വർഷക്കാലത്തോളം മലബാർ ജനതയുടെ സിരകളിൽ സിനിമാ പ്രേമത്തെ നിറച്ചത്തിൽ വലിയ പ്രാധാന്യമുണ്ട് അപ്സര തിയേറ്ററിന്

സുരേഷ് ഗോപിയുടെ 257 മത്തെ ചിത്രത്തിന് തുടക്കം കുറിച്ച് സംവിധായകൻ സനൽ വി ദേവൻ

0
സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന 257- മത്തെ ചിത്രം സംവിധാനം ചെയ്യാനോരുങ്ങി സനൽ വി ദേവൻ. കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ വി ദേവൻ.

‘മലയാളി ഫ്രം ഇന്ത്യ’ നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്

0
ഗരുഡൻ എന്ന ചിത്രത്തിന് ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. നിവിൻ പോളി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.