Saturday, March 7, 2026

തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തിയ ‘എമ്പുരാൻ’ ഇനി ഒ ടി ടി യിലേക്ക്

ബ്രഹ്മാണ്ഡ മലയാള ചിത്രമായ എമ്പുരാൻ ഇനി പ്രേക്ഷകരെ  ആവേശത്തിലാഴ്ത്താൻ ഒ ടി ടി യിലേക്ക്. ഏപ്രിൽ 4  നു ജിയോ ഹോട്സ്റ്റാറിൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. വമ്പൻ വിവാദങ്ങൾക്കിടയിലും തിയ്യേറ്റർ നിറഞ്ഞോടിയ ചിത്രമാണ് എമ്പുരാൻ. ഇതിനോടകം തന്നെ 250- കോടിയിലേറെ കളക്ഷൻ എമ്പുരാൻ നേടിക്കഴിഞ്ഞു. തിയ്യേറ്ററിൽ ഇപ്പോഴും പ്രദർശനം നാലാംവാരത്തിലേക്ക് കടക്കുകയാണ്. 2019- ൽ റിലീസ് ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി അബ്രാഹാം/ സ്റ്റീഫൻ നെടുമ്പള്ളി എന്നീ കഥാപാത്രങ്ങളായാണ് മോഹൻലാൽ വെള്ളിത്തിരയിൽ എത്തുന്നത്.

 മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജിന്റെതാണ് സംവിധാനം. ശ്രീ ഗോകുലം മൂവിസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആൻറണി പെരുമ്പാവൂർ,  സുഭാസ്കരൻ എന്നിവരാണു നിർമ്മാണം. ഈ ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ മഞ്ജു വാരിയർ, ഇന്ദ്രജിത്ത് സുകുമാരൻ, ടോവിനോ തോമസ്, നന്ദു, അഭിമന്യു സിങ്, സാനിയ അയ്യപ്പൻ, മുരുകൻ മാർട്ടിൻ, മണിക്കുട്ടൻ,  നൈല ഉഷ, സച്ചിൻ ഖേഡ്കർ, അനീഷ് ജി, സുരാജ് വെഞ്ഞാറമ്മൂട്, ജിജു ജോൺ, അനീഷ് ജി. മേനോൻ, തുടങ്ങി നിരവധിആളുകൾ  ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

spot_img

Hot Topics

Related Articles

Also Read

വേറിട്ട കഥയുമായി ‘രാസ്ത’ ജനുവരി അഞ്ചിന് തിയ്യേറ്ററുകളിൽ

0
റൂബൽ ഖാലി എന്ന ഏറ്റവും വലുപ്പമേറിയതും അപകടകരവുമായ മരുഭൂമിയെ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമ ‘രാസ്ത’ ജനുവരി അഞ്ചിന് തിയ്യേറ്ററുകളിലേക്ക്. അനീഷ് അൻവർ ആണ് ചിത്രത്തിന്റെ സംവിധാനം.

സര്‍വൈവല്‍ ത്രില്ലര്‍ ജൂലിയാന വരുന്നു; ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രം, ടീസര്‍ റിലീസ് ചെയ്തു

0
ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രവുമായി പ്രശാന്ത് മാമ്പുള്ളി എത്തുന്നു. ഒരൊറ്റ കഥാപാത്രമുള്ള ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത സംഭാഷണം ഇല്ലാത്തതാണ്.

പുതിയ ട്രയിലറുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’

0
കേരളത്തിൽ നടന്ന കൊലപാതകത്തിന്റെ ദുരൂഹമായ ചുരുളഴിക്കുന്ന കഥയുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. പൊലീസ് കഥാപാത്രമായായാണ് ടൊവിനോ തോമസ് എത്തുന്നത്.

മണിച്ചിത്രത്താഴ് റീ റിലീസ് ഓഗസ്റ്റ് 17- ന്

0
പ്രേക്ഷകരെ എക്കാലത്തും ഹറം കൊള്ളിച്ചുകൊണ്ടേയിരിക്കുന്ന ഫാസിൽ സംവിധാനം ചെയ്ത് മോഹൻലാൽ- സുരേഷ് ഗോപി- ശോഭന കൂട്ടുകെട്ടിൽ പിറന്ന മണിച്ചിത്രത്താഴ്  ആഗസ്റ്റ് 17- ന് റീ റിലീസ് ചെയ്യുന്നു. 4 k ഡോൾബി അറ്റ്മോസിലൂടെ...

‘അമ്മ’ സംഘടനയിൽ തിരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് പേര് മത്സരിക്കും

0
താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ നാമപത്രിക സമരിപ്പിക്കുവാനുള്ള സമയം അവസാനിച്ചു. ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക. ജൂലൈ 31 നു ആണ് പത്രിക പിവലിക്കേണ്ട അവസാന തീയതി. ശ്വേതാ മേനോൻ, ജഗദീഷ്,...